ദൃശ്യം 3 ആദ്യം മലയാളത്തില്‍ എത്തും; ആശങ്കകൾക്ക് മറുപടിയുമായി ജിത്തു ജോസഫ്..!! | Jeethu Joseph Drishyam
Jeethu Joseph Drishyam : മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ചിത്രത്തിന്റെ റൈറ്റ്‌സുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തു വന്നിരുന്നു. അതിനു പിന്നാലെ മലയാളികള്‍ ചെറിയ ആശങ്കയില്‍ ആയിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി എന്നതായിരുന്നു ആ വാര്‍ത്ത. സോഷ്യല്‍ മീഡിയയിലൂടെയാണ് പനോരമ സ്റ്റുഡിയോസ് ഇക്കാര്യം അറിയിച്ചത്. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്. […]










