ബഹിരാകാശത്ത് കുടുങ്ങി കിടക്കുന്ന സുനിത വില്യംസും ബുഷ് വിൽമോറും ഭൂമിയിലേക്ക് തിരികെ എത്തുന്നു; ക്രൂ10 ദൗത്യം ബഹിരാകാശനിലയത്തിലെത്തി. !! | Sunitha Williams Return To Earth After Nine Month
Sunitha Williams Return To Earth After Nine Month : ഒൻപതു മാസമായി ബഹിരാകാശത്ത് കുടുങ്ങി കിടക്കുന്ന നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസിനേയും ബുഷ് വിൽമോറിനെയും ഭൂമിയിലേക്ക് തിരികെ എത്തിക്കാൻ നാസയും സ്പെയ്സ് എക്സും ചേർന്ന് വിക്ഷേപിച്ച ക്രൂ10 ദൗത്യം ബഹിരാകാശനിലയത്തിലെത്തി. ഞായറാഴ്ചയാണ് ബഹിരാകാശത്തെത്തിയത്. ഒൻപത് മാസം നീണ്ട ബഹിരാകാശ യാത്രക്ക് ശേഷമാണ് ഇരുവരും മടക്ക യാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ക്രൂ–10 സംഘം ഡോക്കിംഗ് പൂർത്തിയാക്കി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചത്. […]

