തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ശബരിമല തീർഥാടകരുടെ തിരക്ക് കണക്കിലെടുത്താണ് പ്രഖ്യാപനം. പ്രതിവാര സ്പെഷ്യൽ ട്രെയിനാണ് തിരുവനന്തപുരം നോർത്തിൽ നിന്നും ബെംഗളൂരുവിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റുമാനൂർ ഉൾപ്പെടെ 18 സ്റ്റോപ്പുകളാണ് ശബരി സ്പെഷ്യൽ ട്രെയിനിന് ഉള്ളത്. ഇരുദിശകളിലേക്കുമായി 24 സർവീസുകളാണ് നവംബർ 12 മുതൽ അടുത്ത ജനുവരി 29 വരെ ഉണ്ടാകുക.
കഴിഞ്ഞ വർഷങ്ങളിൽ എറണാകുളം കഴിഞ്ഞാൽ കോട്ടയത്ത് മാത്രമായിരുന്നു ശബരി സ്പെഷ്യൽ ട്രെയിനിന്റെ സ്റ്റോപ്പുകൾ. എന്നാൽ വരുന്ന തിരുവനന്തപുരം – ബെംഗളൂരു ശബരി സ്പെഷ്യൽ ട്രെയിനിന് ഏറ്റുമാനൂരിലും സ്റ്റോപ്പുണ്ട്. ശബരിമലയുടെ പ്രധാന ഇടത്താവളങ്ങളമായതിനാലും ഭക്തർക്ക് ഏറ്റുമാനൂർ ക്ഷേത്ര ദർശനം നടത്താനും വേണ്ടിയാണ്.
തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബാഗ്ലൂർ ട്രെയിൻ– ട്രെയിൻ നമ്പർ 06083. നവംബർ 12, 19, 26,ഡിസംബർ 03, 10, 17, 24, 31, 2025 ജനുവരി 07, 14, 21, 28 തീയതികളിൽ തിരവനന്തപുരത്ത് നിന്ന് വൈകീട്ട് 06:05നാണ് യാത്ര ആരംഭിക്കുക. പിറ്റേന്ന് രാവിലെ ബെംഗളൂരുവിൽ 10:55ന് എത്തിച്ചേരും.
എസ്എംവിടി ബെംഗളൂരു –
തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ — ട്രെയിൻ നമ്പർ 06084. ഉച്ചയ്ക്ക് 12:45ന് ബെംഗളൂരുവിൽ നിന്ന് നവംബർ 13, 20, 27 ഡിസംബർ 04, 11, 18, 25, ജനുവരി 01, 08, 15, 22, 29 തീയതികളിൽ പുറപ്പെടും. ശേഷം പിറ്റേന്ന് രാവിലെ 06:45ന് തിരുവനന്തപുരത്തെത്തും.
railway special train
16 എസി ത്രീടയർ കോച്ചുകൾ, 2 സ്ലീപ്പർ കോച്ചുകൾ എന്നിവയാണ് സ്പെഷ്യൽ ട്രെയിനിലുള്ളത്. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് സ്ലീപ്പർ ക്ലാസിന് 550 രൂപയും, 3എ ക്ലാസിന് 1490 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ശനിയാഴ്ച രാവിലെ എട്ട് മണിയ്ക്ക് ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.
ചൊവ്വാഴ്ചകളിൽ വൈകീട്ട് 06:05ന് തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടും. കൊല്ലം 07:07, കായംകുളം 07:43, മാവേലിക്കര 07:55 ,ചെങ്ങന്നൂർ 08:10 , തിരുവല്ല 08:24 , ചങ്ങനാശേരി 08:35 , കോട്ടയം 08:57 ,ഏറ്റുമാനൂർ 09:17 , എറണാകുളം ടൌൺ10:10 , ആലുവ 10:37 , തൃശൂർ 11:37 , പാലക്കാട് 12:50 ,പൊതനൂർ 01:58 , തിരുപ്പൂർ 03:15 , ഈറോഡ് 04:10 , സേലം 05:07 , ബംഗാർപേർട്ട് 08:43, കൃഷ്ണരാജപുരം 09:28, 10:55ന് ബെംഗളൂരുവിലെത്തും.
ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 12:45ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിൻ കൃഷ്‌ണരാജപുരം 12:53 ,ബംഗാർപേട്ട് 01:48 , സേലം 04:57 , ഈറോഡ് 05:50 , തിരുപ്പൂർ 06:43 , പൊതനൂർ 08:15 , പാലക്കാട് 09:10 , തൃശൂർ 11:55 , ആലുവ 01:08 , എറണാകുളം ടൌൺ 01:30 , ഏറ്റുമാനൂർ 02:20 , കോട്ടയം 02:40 , ചങ്ങനാശേരി 03:00 , തിരുവല്ല 03:14 , ചെങ്ങന്നൂർ 03:26 , മാവേലിക്കര 03:44 , കായംകുളം 03:55 ,കൊല്ലം 04:40, 06:45ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
Read also: റെക്കോർഡ് വിലയിൽ നിന്നും ആശ്വാസമേകി സ്വർണം: ഇന്നത്തെ നിരക്ക് അറിയാം.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.