15 വർഷത്തെ സൗഹൃദം വിവാഹത്തിലേക്ക്; നടി അഭിനയ വിവാഹിതയാകുന്നു. !! |Actress Abhinaya Gets Engaged
Actress Abhinaya Gets Engaged: നടി അഭിനയ വിവാഹിതയാകുന്നു. സോഷ്യൽ മീഡിയ വഴിയാണ് താരം സന്തോഷ വാർത്ത അറിയിച്ചത്. മണികൾ മുഴങ്ങട്ടെ, അനുഗ്രഹം ഉണ്ടാകട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ തുടക്കംകുറിക്കുന്നു എന്ന കുറിപ്പോടെയാണ് വിവാഹ നിശ്ചയ മോതിരം അണിഞ്ഞ കൈകളുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. തന്റെ ചെറുപ്പകാലം മുതലുള്ള സുഹൃത്താണ് വരൻ. 15 വർഷത്തെ സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിനിൽക്കുന്നത്. പ്രതിശ്രുത വരൻ കുട്ടിക്കാലം മുതൽ തന്റെ അടുത്ത സുഹൃത്താണെന്ന് അഭിനയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പങ്കാളിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും […]

