71st national film awards winners

മികച്ച സഹനടിക്കുള്ള അവാർഡ് സ്വന്തമാക്കി ഉർവശി; രാജ്യം കണ്ട മികച്ച നടിമാരിൽ ഒരാൾ..!! | 71st national film awards winners

71st national film awards winners : 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ഏറെ സന്തോഷത്തിലാണ് മലയാള സിനിമ. മികച്ച നടന്മാരായി ഷാരൂഖ് ഖാനും വിക്രാന്ത് മാസിയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജവാൻ എന്ന സിനിമയിലെ അഭിനയത്തിന് ഷാരൂഖ് ഖാനും 12 ത് ഫെയിൽ എന്ന സിനിമയിലെ പ്രകടനത്തിനാണ് വിക്രാന്തിനും അവാർഡ് ലഭിച്ചു. മിസിസ് ചാറ്റർജി vs നോർവേ എന്ന സിനിമയിലെ പ്രകടനത്തിന് റാണി മുഖർജി മികച്ച നടിയായി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ആണ് […]

71st national film awards winners : 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ഏറെ സന്തോഷത്തിലാണ് മലയാള സിനിമ. മികച്ച നടന്മാരായി ഷാരൂഖ് ഖാനും വിക്രാന്ത് മാസിയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജവാൻ എന്ന സിനിമയിലെ അഭിനയത്തിന് ഷാരൂഖ് ഖാനും 12 ത് ഫെയിൽ എന്ന സിനിമയിലെ പ്രകടനത്തിനാണ് വിക്രാന്തിനും അവാർഡ് ലഭിച്ചു. മിസിസ് ചാറ്റർജി vs നോർവേ എന്ന സിനിമയിലെ പ്രകടനത്തിന് റാണി മുഖർജി മികച്ച നടിയായി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ആണ് മികച്ച മലയാളം സിനിമയായി തെരഞ്ഞെടുത്തത്. ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉർവശിക്ക് മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം ലഭിച്ചു.

മികച്ച സഹനടിക്കുള്ള അവാർഡ് സ്വന്തമാക്കി ഉർവശി

അതോടൊപ്പം പൂക്കാലം എന്ന സിനിമയിലെ ഇട്ടൂപ്പ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിജയരാഘവൻ മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. പൂക്കാലം എന്ന സിനിമയുടെ എഡിറ്റിംഗിന് മിഥുൻ മുരളിക്ക് മികച്ച എഡിറ്റർക്കുള്ള അവാർഡ് ലഭിച്ചു. ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ 2018 ന് മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം മോഹൻ ദാസിന് സ്വന്തമായി. ഇപ്പോളിഴിതാ ഉള്ളൊഴുക് സംവിധയകാൻ ക്രിസ്റ്റോ ടോമി രംഗത്ത് വന്നിരിക്കുകയാണ്. പുരസ്കാരത്തിൽ മികച്ച സഹനടിയായി നടി ഉർവശി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്ഭുതപ്പെടുത്തുന്ന അഭിനേതാവാണ് ഉർവശിയെന്നും അവാർഡ് പ്രതീക്ഷിച്ചിരുന്നുവെന്നും ക്രിസ്റ്റോ ടോമി പറഞ്ഞു.

രാജ്യം കണ്ട മികച്ച നടിമാരിൽ ഒരാൾ

രാജ്യം കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഉർവശി. അതിനാൽ തന്നെ അവാർഡ് പ്രതീക്ഷിച്ചിരുനെന്നും സത്യമുള്ള പ്രകടനമായിരുന്നു ചേച്ചിയുടേതെന്നും സംവിധായകൻ പറഞ്ഞു. എഴുതി വെച്ചതിലും ഭംഗിയായി അവർ അത് ചിത്രത്തിൽ അവതരിപ്പിച്ചു. ആക്ഷന്‍ പറഞ്ഞതിന് ശേഷം ഞങ്ങള്‍ കണ്ടത് ഒരു മാജിക്കാണ്. കൂടെയുള്ളവര്‍ക്ക് ഒരു യൂണിവേഴ്‌സിറ്റിയില്‍ പോയി ഒരു ക്രാഷ് കോഴ്‌സ് ചെയ്ത പോലെയായിരുന്നു. എന്റെ ആദ്യ സിനിമയില്‍ തന്നെ ഉര്‍വശിയെയും പാര്‍വതിയെയും പോലെയുള്ള അഭിനേതാക്കള്‍ക്കൊപ്പം വർക്ക് ചെയ്യാൻ സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

ഷൂട്ടിംഗ് സമയങ്ങളിൽ പല സീനുകളിലും ഇരുവരുടെയും അഭിനയം കണ്ട് ഞാന്‍ പോലും ഇമോഷണല്‍ ആയിട്ടുണ്ട് എന്നും ക്രിസ്‌റ്റോ ടോമി പറഞ്ഞു. സിനിമയുടെ ഷൂട്ടിംഗ് ഭൂരിഭാഗവും വെള്ളത്തിലായതിനാൽ പലർക്കും അസുഖങ്ങൾ വന്നിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിർവ്വഹിച് 2024-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഉള്ളൊഴുക്ക്. ചിത്രത്തിൽ ഉർവശിയും പാർവതി തിരുവോത്തുമാണ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്. ചിത്രത്തിൽ ഉർവശി അവതരിപ്പിച്ച ലീലാമ്മ എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.71st national film awards winners