കേരളപ്പിറവി ദിനത്തിൽ റിലീസ് തീയതി പുറത്തുവിട്ട് എമ്പുരാൻ ടീം | empuran release

ആരാധക ലോകം കാത്തിരുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രതീക്ഷയോടെ ഏവരും ഉറ്റു നോക്കുന്ന ചിത്രം കൂടിയാണ് ലൂസിഫറിന്റെ രണ്ടാമനായ എമ്പുരാൻ. പൃഥ്വിരാജിന്റെ സംവിധാന മികവു കൊണ്ട് തന്നെ മലയാളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കാൻവാസിലാണ് ആദ്യചിത്രമായ ലൂസിഫർ ഇറങ്ങിയിരുന്നത്. ആശിർവാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴിതാ കേരളപ്പിറവി ദിനത്തിൽ സർപ്രൈസ് ആയി ഏറ്റവും പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. മോഹൻലാൽ ഉൾപ്പടെ നിരവധി താരങ്ങൾ ഈക്കാര്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എമ്പുരാന്റെ റിലീസ് തീയതി 2025 മാർച്ച് 27 നാണ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തിക്കുന്നുണ്ട്. കൗതുകമുണർത്തുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ ചിത്രത്തിൻറെ വിജയത്തിന് പിന്നാലെയാണ് 2019 ൽ സിനിമയുടെ ചിത്രീകരണം ആരംഭിച് 2023 ഒക്ടോബറിലായിരുന്നു.

ഒരുപാട് സ്ഥലങ്ങളിൽ ചിത്രീകരണം നടത്തിയതി നടുവിലാണ് ഈ പ്രഖ്യാപനം. യുകെ, യുഎസ് എന്നിവിടങ്ങൾക്കൊപ്പം റഷ്യയും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനാണ്. പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരെല്ലാം തന്നെ ഈ ചിത്രത്തിലും അണിനിരക്കുന്നുണ്ട്.

empuran release date is out

സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്, എഡിറ്റിംഗ് അഖിലേഷ് മോഹൻ, കലാസംവിധാനം മോഹൻദാസ്, ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷൻസ് ജി കെ തമിഴ് കുമരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സുരേഷ് ബാലാജി, ജോർജ് പയസ്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ, ക്രിയേറ്റീവ് ഡയറക്ടർ നിർമൽ സഹദേവ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Read also: ലക്കി ആയി ദുൽഖറിന്റെ ലക്കി ഭാസ്‌കർ. പ്രേക്ഷകരുടെ കയ്യടി നേടി ചിത്രം റിവ്യൂ വായിക്കാം

0/5 (0 Reviews)

Leave a Comment