റാമും ജാനുവും വീണ്ടും എത്തുന്നു; രണ്ടാം ഭാഗം തിരക്കഥ പൂർത്തിയായി…!! | 96 Movie Second Part Update

96 Movie Second Part Update

96 Movie Second Part Update : എല്ലാ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച തമ്മിൽ ചിത്രമാണ് 96. തമിഴ് പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരം വിജയ് സേതുപതിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രിയ താരം തൃഷയായിരുന്നു ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ’96 ‘. 2018-ലാണ് ചിത്രം പുറത്തിറങ്ങിയത്. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ തിരക്കഥ പൂർത്തിയായ വിവരം അറിയിച്ചിരിക്കുകയാണ് സംവിധായകൻ സി പ്രേംകുമാര്‍.

റാമും ജാനുവും വീണ്ടും എത്തുന്നു

ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ​ഗായിക ചിന്മയി പ്രേംകുമാറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 96ന്റെ തിരക്കഥ പൂര്‍ത്തിയായി എന്നും ഇപ്പോൾ മറ്റൊരു പ്രൊജക്ടിന്റെ ഒരുക്കത്തിലാണെന്നും സംവിധായകൻ പറയുന്നു. വൈകാതെ തന്നെ പ്രണയ ജോഡികളായ റാമിനെയും ജാനുവിനെയും സ്ക്രീനിൽ കാണാം. 2018-ല്‍ പുറത്തിറങ്ങി ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സ്കൂൾ കാലഘട്ടവും നഷ്ട പ്രണയവും എല്ലാം വളരെ മനോഹരമായാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. മനസ്സിൽ ഒരു വിങ്ങലായാണ് ചിത്രം അവസാനിക്കുന്നതും.

96 11zon

രണ്ടാം ഭാഗം തിരക്കഥ പൂർത്തിയായി

നേരത്തേ 96-ന്റെ രണ്ടാംഭാഗത്തിനായി നടന്‍ പ്രദീപ് രംഗനാഥനെ പ്രേംകുമാര്‍ സമീപിച്ചതായി പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ സംവിധായകൻ പ്രേംകുമാര്‍ ഇത് തള്ളി രംഗത്തെത്തിയിരുന്നു. വാര്‍ത്തവ്യാജമാണെന്നും രണ്ടാംഭാഗമുണ്ടാവുകയാണെങ്കില്‍ ആദ്യഭാഗത്തിലെ അഭിനേതാക്കള്‍ തന്നെയായിരിക്കും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 96 , മെയ്യഴകൻ എന്നീ രണ്ട് സിനിമകളാണ് പ്രേംകുമാറിന്റേതായി പുറത്ത് വന്നത്. ഇരു സിനിമകളും ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായിരുന്നു. ഇതിൽ 96 എന്ന ചിത്രം എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കുന്നത്.

ram janu 11zon

സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ ഗൗരി ജി കിഷന്‍, ആദിത്യ ഭാസ്‌കർ തുടങ്ങിയ പുതുമുഖങ്ങളായിരുന്നു ഇരുവരുടേയും ബാല്യകാലം അവതരിപ്പിച്ചത്. 1996ല്‍ പാസായ സ്കൂൾ കൂട്ടുകാരുടെ ഒരു റി യൂണിയനോടെയാണ് ചിത്രം തുടങ്ങുന്നത്. റി യൂണിയനിൽ സ്കൂൾ കാലഘട്ടത്തിലെ പ്രണയിനികളായ റാമും, ജാനുവും വീണ്ടും കണ്ടുമുട്ടുകയും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന നല്ല നിമിഷങ്ങളും ദുഃഖങ്ങളുമാണ് സിനിമയിൽ പറയുന്നത്. ചിത്രം പിനീട് കന്നടയിൽ ’99’ എന്ന പേരിലും, തെലുങ്കിൽ ‘ജാനു’ എന്ന പേരിലും റീമേക്ക് ചെയ്തിരുന്നു. 96 Movie Second Part Update

vijay sethupathi 11zon

0/5 (0 Reviews)

Leave a Comment