Chaithania Prakash Shared About Her Current Health Condition : സോഷ്യൽ മീഡിയയിലൂടെ ആളുകൾ അടുത്തറിഞ്ഞ താരമാണ് ചൈതന്യ പ്രകാശ്. ഇൻസ്റ്റഗ്രാം റീലുകളിലൂടെയാണ് താരം അധികവും തിളങ്ങി നിൽക്കുന്നത്. പങ്കുവയ്ക്കുന്ന ഓരോ വീഡിയോകൾക്കും വളരെ മികച്ച പിന്തുണയും ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കാറുണ്ട്. നർത്തകി കൂടിയായ ചൈതന്യ നൃത്തത്തിന്റെ വീഡിയോകളാണ് അധികവും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെടുന്നത്. തന്റെ വിശേഷങ്ങൾ ഓരോന്നും ആളുകളിലേക്ക് അടിക്കടി എത്തിക്കുന്ന താരം ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയെ പറ്റിയാണ് തുറന്നു പറഞ്ഞിരിക്കുന്നത്.
സാധാരണഗതിയിൽ എല്ലാവരോടും 2025 എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിക്കുമ്പോൾ തുടങ്ങിയതല്ലേ ഉള്ളൂ എന്നാകും പറയുക. പക്ഷേ ചൈതന്യയെ സംബന്ധിച്ചിടത്തോളം 2025ന്റെ തുടക്കത്തിൽ തന്നെ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്നു. താരത്തിന്റെ ആരാധകർക്ക് വിശ്വസിക്കാൻ കഴിയുന്നതിലും അപ്പുറമാണ് ഈ വിവരം. എന്തുതന്നെയായാലും തങ്ങളുടെ പ്രിയപ്പെട്ട നടി വീണ്ടും പൂർവാധികം ആരോഗ്യത്തോടെ തിരിച്ചുവരും എന്ന് തന്നെയാണ് അവർ പറയുന്നത്. താരത്തിന്റെ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ ഓരോന്നിലും ആരാധകർക്ക് ചൈതന്യയോടുള്ള സ്നേഹവും കരുതലും എത്രത്തോളം ഉണ്ടെന്ന് വ്യക്തമാകുന്നുമുണ്ട്
ഈ വർഷം ഇങ്ങനെ ആകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല… പക്ഷേ എല്ലാം ശരിയാകും. കാലം മുന്നോട്ടുപോകും… ഇതിനെയും അതിജീവിച്ച് ഞാൻ വരും എന്നാണ് ചൈതന്യ പറഞ്ഞിരിക്കുന്നത്. ഏറ്റവും പുതിയതായി താരം പങ്കു വച്ചിരിക്കുന്ന റീൽ വീഡിയോയിൽ സർജറിക്ക് ശേഷമുള്ള വിവിധ ഘട്ടങ്ങൾ പകർത്തിയിരിക്കുന്നു.
2025ന്റെ തുടക്കം ഇങ്ങനെയാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.. നമ്മുടെ തീരുമാനത്തിന് അനുസൃതമായിരിക്കില്ലല്ലോ ജീവിതം മുന്നോട്ടുപോകുന്നത്… പക്ഷേ എന്തുതന്നെയായാലും കുഴപ്പമില്ല. ഇതിനെയും അതിജീവിച്ച് മുന്നോട്ടുവരും. എനിക്ക് പ്രീ ഓറിക്കുലർ സൈനസ് എന്ന രോഗമുണ്ട്. കഴിഞ്ഞ നാല് വർഷമായി ഞാൻ ആ രോഗാവസ്ഥയുടെ പിടിയിലാണ്. ഭയങ്കര വേദനയാണ്. അതുകൊണ്ടുതന്നെ 2025ന്റെ തുടക്കത്തിൽ ശസ്ത്രക്രിയ ചെയ്യാമെന്ന് കരുതുകയായിരുന്നു… എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.