Dr K J Yesudas 85th Birthday : ഓരോ മലയാളിയുടെയും അഹങ്കാരം ആണ് യേശുദാസ് എന്ന അതുല്യ ഗായകൻ. 1949ൽ ഒൻപതാം വയസിൽ അച്ഛൻ പാടിക്കൊടുത്ത പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ് തന്റെ ആദ്യ കച്ചേരി അവതരിപ്പിച്ചു പിന്നീട് സ്വാതി തിരുനാൾ സംഗീത കോളേജ് തൃപ്പൂണിത്തറ ആർ എൽ വി കോളേജ് എന്നിവിടങ്ങളിൽ നിന്നായി സംഗീത പഠനം. ഒരിക്കൽ ആകാശവാണിയുടെ ശബ്ദ പരിശോധനയിൽ പരാജയപ്പെട്ട ചരിത്രവുമുണ്ട് മണ്ണിൽ അവതരിച്ച ഗന്ധർവ്വനു.
വെള്ള വസ്ത്രമണിഞ്ഞു താടി വെച്ച് ഗന്ധർവ സംഗീതവുമായി മലയാളികളുടെ മനസ്സിൽ യേശുദാസ് കുടിയേറിയിട്ട് ഇന്നിപ്പോൾ 55 വർഷം കഴിഞ്ഞിരിക്കുന്നു. മലയാളികളുടെ മത സൗഹാർദ്ദത്തിലും ഒരുമയിലും സന്തോഷങ്ങളിലും ദുഖങ്ങളിലും എല്ലാം ആ സ്വരം അലിഞ്ഞു ചേർന്നിട്ടുണ്ട്. 1961 ലാണ് താരത്തിന്റെ ആദ്യത്തെ പോപ്പുലർ സോങ് റിലീസ് ആയത് എം വി ശ്രീനിവാസനു വേണ്ടി പാടിയ ജാതിഭേദം മതധ്വേഷം എന്ന ഗാനമായിരുന്നു അത്. പിന്നീടങ്ങോട്ട് ഭാഷയുടെ അതിരുകൾ ഭേധിച്ചു ആ സ്വരമാധുര്യം കാലങ്ങൾ കടന്നും അഭ്രാപാളിയിൽ അത്ഭുതം തീർക്കുകയാണ്.
80 കളിലും തൊണ്ണൂറുകളിലും മലയാളികൾക്ക് സംഗീതമെന്നാൽ യേശുദാസ് മാത്രമായിരുന്നു. എന്നാൽ യുവതലമുറയ്ക്കും അന്യനല്ല അദ്ദേഹം. സംഗീതം ഉള്ളിടത്തോളം കാലം യേശുദാസ് എന്ന ഗായകനും അദ്ദേഹത്തിന്റെ സ്വരവും മലയാളികളുടെ മനസ്സിൽ നിന്ന് മറയില്ല എന്നത് തന്നെയാണ് സത്യം. മനുഷ്യരെയും ദൈവങ്ങളെയും ഒരേ പോലെ പാടിയുറക്കിയിരുന്ന ആ സ്വരമാധുര്യമിന്ന് 85 ആം പിറന്നാൾ ആഘോഷിക്കുകയാണ്.
മലയാളികൾ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ കാലത്ത് ജീവിച്ചിരിക്കുന്നു എന്നത് തന്നെയാണ് ഓരോരുത്തരുടെയും അഭിമാനം. ഇന്നിപ്പോൾ 85 ആം പിറന്നാൾ ആഘോഷിക്കുകയാണ് യേശുദാസ് എന്നാൽ ഇത്തവണത്തെ പിറന്നാൾ സന്തോഷത്തിനപ്പുറം തന്റെ പ്രിയസുഹൃത്തിന്റെ വിടവാങ്ങലിന്റെ ദുഖമാണ് അദ്ദേഹത്തിനു നൽകുന്നത്. മലയാള സിനിമയുടെ സംഗീത ലോകത്ത് ഒരേ പോലെ വളർന്നു വന്നവരാണ് യേശുദാസും പി. ജയചന്ദ്രനും. പിന്നീടൊരാൾ ഗാനഗന്ധർവനും മറ്റൊരാൾ ഭാവഗായകനുമായി മലയാളികളുടെ കർണപടങ്ങളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.