Actress Abhinaya Gets Engaged

15 വർഷത്തെ സൗഹൃദം വിവാഹത്തിലേക്ക്; നടി അഭിനയ വിവാഹിതയാകുന്നു. !! |Actress Abhinaya Gets Engaged

Actress Abhinaya Gets Engaged: നടി അഭിനയ വിവാഹിതയാകുന്നു. സോഷ്യൽ മീഡിയ വഴിയാണ് താരം സന്തോഷ വാർത്ത അറിയിച്ചത്. മണികൾ മുഴങ്ങട്ടെ, അനുഗ്രഹം ഉണ്ടാകട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ തുടക്കംകുറിക്കുന്നു എന്ന കുറിപ്പോടെയാണ് വിവാഹ നിശ്ചയ മോതിരം അണിഞ്ഞ കൈകളുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. തന്റെ ചെറുപ്പകാലം മുതലുള്ള സുഹൃത്താണ് വരൻ. 15 വർഷത്തെ സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിനിൽക്കുന്നത്. പ്രതിശ്രുത വരൻ കുട്ടിക്കാലം മുതൽ തന്റെ അടുത്ത സുഹൃത്താണെന്ന് അഭിനയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പങ്കാളിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും […]

Actress Abhinaya Gets Engaged: നടി അഭിനയ വിവാഹിതയാകുന്നു. സോഷ്യൽ മീഡിയ വഴിയാണ് താരം സന്തോഷ വാർത്ത അറിയിച്ചത്. മണികൾ മുഴങ്ങട്ടെ, അനുഗ്രഹം ഉണ്ടാകട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ തുടക്കംകുറിക്കുന്നു എന്ന കുറിപ്പോടെയാണ് വിവാഹ നിശ്ചയ മോതിരം അണിഞ്ഞ കൈകളുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. തന്റെ ചെറുപ്പകാലം മുതലുള്ള സുഹൃത്താണ് വരൻ. 15 വർഷത്തെ സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിനിൽക്കുന്നത്. പ്രതിശ്രുത വരൻ കുട്ടിക്കാലം മുതൽ തന്റെ അടുത്ത സുഹൃത്താണെന്ന് അഭിനയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പങ്കാളിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും നടി പങ്കുവെച്ചിട്ടില്ല.

നടി അഭിനയ വിവാഹിതയാകുന്നു.

നാടോടികൾ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ ശ്രദ്ദേയമായത്. 2009ൽ പുറത്തിറങ്ങിയ ചിത്രത്തിൽ പവിത്ര എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഏഴാം അറിവ്, വീരം, തനി ഒരുവൻ, സീതാരാമം തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ലാൽ നായകനായ ‘ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ്’ എന്ന സിനിമയിലൂടെയാണ് അഭിനയ മലയാളത്തിലേക്ക് പ്രവേശിക്കുന്നത്.

എന്നാൽ ജോജു ജോർജ് രചനയും സംവിധാനവും ചെയ്ത ‘പണി’ എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകർക്കിടയിൽ ശ്രദ്ദേയമാകുന്നത്. ഗൗരി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. അഭിനയക്ക് ജന്മനാ സംസാരിക്കാനും കേൾക്കാനും കഴിയില്ല. എന്നാൽ തന്റെ അഭിനയമികവ് കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് താരം.

15 വർഷത്തെ സൗഹൃദം വിവാഹത്തിലേക്ക്

നാടോടികൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡും മികച്ച സഹനടിക്കുള്ള വിജയ് അവാർഡും അഭിനയക്ക് ലഭിച്ചിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ഇതുവരെ 58 ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ട്രാന്‍സ്‌ലേറ്ററുടെ സഹായത്തോടെ സംഭാഷണങ്ങൾ മനപാഠമാക്കി ടൈമിങ്ങിൽ ഡയലോഗ് ഡെലിവറി നടത്തിയാണ് അഭിനയ സിനിമകളിൽ അഭിനയിക്കുന്നത്.Actress Abhinaya Gets Engaged