Mallika Sukumaran And Brother Visited Guruvayur Temple

ഗുരുവായൂരിൽ ദർശനം നടത്തി മല്ലിക സുകുമാരനും സഹോദരനും; ക്ഷേത്ര ദർശനം എമ്പുരാൻ റിലീസിന് മുന്നോടിയായി..!! | Mallika Sukumaran And Brother Visited Guruvayur Temple

Mallika Sukumaran And Brother Visited Guruvayur Temple : ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ. എമ്പുരാൻ സിനിമ റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മല്ലിക ക്ഷേത്ര ദർശനം നടത്തിയിരിക്കുന്നത്. ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങളും മല്ലിക സുകുമാരൻ പങ്കുവച്ചിട്ടുണ്ട്. സഹോദരനും മൂത്ത ചേച്ചിയും ഒപ്പം ചിത്രത്തിലുണ്ട്. സഹോദരനും, ചേച്ചിക്കും ഒപ്പം ഗുരുവായൂരിൽ, എമ്പുരാന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നു എന്ന അടികുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഗുരുവായൂരിൽ ദർശനം നടത്തി മല്ലിക സുകുമാരനും സഹോദരനും നാളെയാണ് […]

Mallika Sukumaran And Brother Visited Guruvayur Temple : ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ. എമ്പുരാൻ സിനിമ റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മല്ലിക ക്ഷേത്ര ദർശനം നടത്തിയിരിക്കുന്നത്. ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങളും മല്ലിക സുകുമാരൻ പങ്കുവച്ചിട്ടുണ്ട്. സഹോദരനും മൂത്ത ചേച്ചിയും ഒപ്പം ചിത്രത്തിലുണ്ട്. സഹോദരനും, ചേച്ചിക്കും ഒപ്പം ഗുരുവായൂരിൽ, എമ്പുരാന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നു എന്ന അടികുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഗുരുവായൂരിൽ ദർശനം നടത്തി മല്ലിക സുകുമാരനും സഹോദരനും

നാളെയാണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തുന്നത്. ലോകം മുഴുവനുമുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസായാണ് ചിത്രം എത്തുന്നത്. നടന വിസ്മയം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രമാണ് എമ്പുരാൻ. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ക്ഷേത്ര ദർശനം എമ്പുരാൻ റിലീസിന് മുന്നോടിയായി

മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമയാണ് എമ്പുരാൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്. ചിത്രം കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമ്മാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയിൽ ചിത്രം വിതരണം ചെയ്യുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എ ഫിലിംസും ആന്ധ്ര, തെലങ്കാനയിൽ ദിൽരാജുവും എസ്‌വിസി റിലീസും ചേർന്നാണ് വിതരണം. ഫാർസ് ഫിലിംസ്, സൈബപ്പ് സിസ്റ്റംസ് ഓസ്ട്രേലിയ ഓസ്ട്രേലിയ ഓവർസീസ് അവകാശം സ്വന്തമാക്കിയിട്ടുണ്ട്.

അമേരിക്കയിൽ പ്രൈം വിഡിയോയും ആശീർവാദ് ഹോളിവുഡും ചേർന്നാണ് വിതരണം ചെയുന്നത്. യുകെയിലും യൂറോപ്പിലും ആർഎഫ്ടി എൻറർടെയ്ൻമെൻ്റ് ആണ് വിതരണം. 2019ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിൻ്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപിയാണ് തിരക്കഥ നിർവഹിക്കുന്നത്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരീസിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ചിത്രം പ്രീ ബുക്കിങ്ങിലൂടെ 58 കോടിയുടെ മുകളിലേക്ക് കളക്ഷൻ നേടിയിട്ടുണ്ട്. Mallika Sukumaran And Brother Visited Guruvayur Temple