Suresh Gopi Birthday Celebration

സുരയെന്നാൽ സ്നേഹം മാത്രമാണ്; ജന്മദിനാഘോഷത്തിന്റെ ചിത്രവും കുറിപ്പും വൈറലാവുന്നു..!! | Suresh Gopi Birthday Celebration

Suresh Gopi Birthday Celebration : നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. അതോടനുബന്ധിച്ച് കുടുംബമൊത്ത് പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. സ്വയം ട്രോളുന്ന പോസ്റ്റ് ആണ് താരം പങ്കുവച്ചിരിക്കുന്നത്. കേക്ക് മുറിക്കുന്നതിന്റെയും കഴിക്കുന്നതിനെയുമെല്ലാം ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. ‘ബർത് ഡേ ബോയ് സുരയ്ക്ക് എല്ലാവരോടും സ്നേഹമാണ്, സുരയെന്നാൽ സ്നേഹം മാത്രമാണ്’എന്നാണ് കേക്ക് കഴിക്കുന്ന ചിത്രത്തോടൊപ്പം സുരേഷ് ഗോപി കുറിച്ചത്. സുരയെന്നാൽ സ്നേഹം മാത്രമാണ് സുരേഷ്‌ഗോപിയെ ട്രോളന്മാർ വിളിക്കുന്ന […]

Suresh Gopi Birthday Celebration : നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. അതോടനുബന്ധിച്ച് കുടുംബമൊത്ത് പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. സ്വയം ട്രോളുന്ന പോസ്റ്റ് ആണ് താരം പങ്കുവച്ചിരിക്കുന്നത്. കേക്ക് മുറിക്കുന്നതിന്റെയും കഴിക്കുന്നതിനെയുമെല്ലാം ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. ‘ബർത് ഡേ ബോയ് സുരയ്ക്ക് എല്ലാവരോടും സ്നേഹമാണ്, സുരയെന്നാൽ സ്നേഹം മാത്രമാണ്’എന്നാണ് കേക്ക് കഴിക്കുന്ന ചിത്രത്തോടൊപ്പം സുരേഷ് ഗോപി കുറിച്ചത്.

സുരയെന്നാൽ സ്നേഹം മാത്രമാണ്

സുരേഷ്‌ഗോപിയെ ട്രോളന്മാർ വിളിക്കുന്ന പേരാണ് സുര. പങ്കുവച്ച ചിത്രത്തിനേക്കാൾ വേഗത്തിലാണ് സുരേഷ് ഗോപിയുടെ കുറിപ്പ് വൈറലായത്. രസകരമായ കുറിപ്പിന് പിന്നാലെ നിരവധി പേര് കമന്റ് ചെയ്തു. അതി രസകരമായ കമന്റുകളും നിറഞ്ഞിട്ടുണ്ട്. ‘എല്ലാവരും കൂടി മൂപ്പരെയും ട്രോളൻ ആക്കി’ എന്ന് ഒരാൾ കമന്റ് ചെയ്തു. അതിനു മറുപടിയുമായി എത്തിയത് സുരേഷ്‌ഗോപിയുടെ മകൻ മാധവ് സുരേഷ് ആണ്. ‘സുര എന്നാൽ ട്രോൾ അല്ല സുഹൃത്തേ സുര ഒരു വികാരമാണ്’ എന്നാണ് മാധവിന്റെ മറുപടി. മറ്റു കമന്റുകൾക്കും മറുപടി നൽകിയിരിക്കുന്നത് മാധവ് തന്നെയാണ്. ഇതോടെ ബാക്കിയെല്ലാം മാധവിന്റെ പിന്നാലെയായി.

ജന്മദിനാഘോഷത്തിന്റെ ചിത്രവും കുറിപ്പും വൈറലാവുന്നു.

മാധവ് ആണോ സുരേഷ്‌ഗോപിക്ക് വേണ്ടി പോസ്റ്റ് ഇട്ടത് എന്നാണ് പിന്നീടുള്ള ചോദ്യം. ജൂൺ 26നായിരുന്നു സുരേഷ് ഗോപിയുടെ പിറന്നാൾ; അറുപത്തിയേഴാം പിറന്നാളാണ് തരാം ആഘോഷിച്ചത്. താരസംഘടനയായ അമ്മയും മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, നവ്യ നായർ, തുടങ്ങി സിനിമ രംഗത്തെ ഒട്ടനവധി പേർ താരത്തിന് ആശംസകൾ നേർന്നു. ‘ജന്മദിനാശംസകൾ പ്രിയപ്പെട്ട സുരേഷ്’ ഒരു മികച്ച വർഷം നിങ്ങൾക്ക് ആശംസിക്കുന്നു എന്നാണ് പ്രിയപ്പെട്ട മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

‘ജന്മദിനാശംസകൾ, പ്രിയപ്പെട്ട സുരേഷ്, ഊഷ്മളതയും സന്തോഷവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു കൂടാതെ മറ്റുള്ളവരിലേക്ക് നിങ്ങൾ കൊണ്ടുവരുന്ന ദയ, ശക്തി, പ്രകാശം എന്നിവ പ്രതിഫലിക്കുന്ന ഒരു വർഷവും നിങ്ങൾക്ക് ആശംസിക്കുന്നു’ എന്നാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ കുറിച്ചത്. പിറന്നാൾ ആഘോഷത്തിൽ ഭാര്യ രാധിക, മക്കൾ, മരുമകൻ തുടങ്ങിയവരുമുണ്ടായിരുന്നു. മക്കൾ അച്ഛന് കേക്ക് വായിൽ വച്ചുകൊടുക്കുന്നതും മുത്തം കൊടുക്കുന്നതും വിഡിയോയിൽ ഉണ്ട്. പ്രിയപ്പെട്ട അച്ഛന് പിറന്നാൾ ആശംസകൾ എന്നാണ് മരുമകൻ ശ്രേയസ് കുറിച്ചത്. അച്ഛൻ സിനിമയിലെയും ജീവിതത്തിലെയും ഒറ്റക്കൊമ്പനാണ് എന്നാണ് മകൻ മാധവ് കുറിച്ചത്. Suresh Gopi Birthday Celebration