Shreya Ghoshal Viral Video : സംഗീത ലോകത്തെ റാണി ശ്രേയ ഘോഷാൽ ഒരു ഗാനം ആലപിക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ വയറലാവുന്നത്. ഗർഭിണിയായ സ്ത്രീയുടെ നിറവയറിൽ കൈവച്ച് ശ്രേയ പെടുന്നതാണ് വീഡിയോ. ശ്രേയ ഘോഷാൽ പാടുന്നതിനിടയിൽ കുഞ്ഞ് ഗർഭപാത്രത്തിനുള്ളിൽ വച്ച് താനെ അനങ്ങുന്നതും ശ്രേയ അതുകേട്ട് അത്ഭുതത്തോടെ നോക്കുന്നതും വിഡിയോയിൽ കാണാം. ‘ഓൾ ഹാർട്ട്സ് ടൂറി’ ന്റെ ഭാഗമായി ആംസ്റ്റർഡാമിൽ നടന്ന സംഗീത പരിപാടിയ്ക്കിടെയാണ് ഹൃദയം തൊടുന്ന സംഭവമുണ്ടായത്. ‘പിയു ബോലെ’ എന്ന ഗാനമാണ് കുഞ്ഞിന് വേണ്ടി ശ്രേയ പാടിയത്.
അമ്മയുടെ ഗർഭപാത്രത്തിൽനിന്നും പാട്ടുകേട്ട് ആരാധകൻ
ആദ്യ വരി പാടിയപ്പോൾ തന്നെ കുട്ടി അനങ്ങി. അത് കണ്ട ശ്രേയ വീണ്ടും പാടുകയായിരുന്നു. പാട്ടിനു ശേഷം ഓൾ ഈസ് വെൽ എന്ന് ശ്രേയ കുട്ടിയോട് പറയുന്നതും കാണാം. തമാശ രൂപേണയാണ് ഗായിക കുട്ടിയോട് ഈ ഡയലോഗ് പറഞ്ഞത്. ഇതെല്ലം കണ്ടും കെട്ടും നിന്ന ഗർഭിണിയായ സ്ത്രീ വികാരഭരിതയായി ശ്രേയ ഘോഷാലിന് നന്ദി അറിയിക്കുന്നുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ ശ്രേയയെ അഭിനന്ദിച്ച് നിരവധി പേരെത്തി. പിറക്കാൻ പോകുന്ന കുഞ്ഞ് ഭാഗ്യം ചെയ്തൊരാളാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

ശ്രേയ ഘോഷാലിന്റെ വീഡിയോ വയറലാവുന്നു
നേരത്തേ ഓൾ ഹാർട്ട്സ് ടൂറിന്റെ ഭാഗമായി മുംബൈയിൽ നടന്ന സംഗീത പരിപാടി കാണാൻ 12,000 കിലോമീറ്റർ യാത്ര ചെയ്ത് ആരാധകൻ എത്തിയതും വാർത്തയായിരുന്നു. അന്ന് ആരാധകനോട് നന്ദി അറിയിച്ച ഗായിക യുവാവിന്റെ പിറന്നാളാണെന്ന് മനസ്സിലാക്കി ആശംസകൾ നേരുകയും ചെയ്തിരുന്നു. സംഗീത ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഗായികമാരിലൊരാളാണ് ശ്രേയ ഘോഷാല്. ശബ്ദ മാധുര്യവും ഈണവും കൊണ്ട് ഒരുപാട് ആരാധകരെ സൃഷ്ടിച്ച ഘോഷാൽ തന്റെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകനെ കണ്ടെത്തിയിരിക്കുകയാണ്.

അതും അമ്മയുടെ ഗർഭപാത്രത്തിൽ വച്ച്. പതിനാറാം വയസ്സിലാണ് ശ്രേയ ഘോഷാൽ തന്റെ സംഗീത യാത്ര ആരംഭിക്കുന്നത്. 1995 ൽ കുട്ടികൾക്കായുള്ള ഗാന മത്സരത്തിലൂടെ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. ഏഴ് വർഷത്തിന് ശേഷം, സഞ്ജയ് ലീല ബൻസാലിയുടെ ‘ദേവദാസ്’ എന്ന ചിത്രത്തിലൂടെ അവർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയായായിരുന്നു. നിലവിൽ 20 ലധികം ഇന്ത്യൻ ഭാഷകളിലായി 2,000 ത്തിലധികം ഗാനങ്ങൾ ശ്രേയ ആലപിച്ചിട്ടുണ്ട്. Shreya Ghoshal Viral Video

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




