Jeethu Joseph On Finishing Drishyam 3 Climax

ജോർജുകുട്ടിയും കുടുംബവും ഉടൻ പ്രേക്ഷകരിലേക്ക്; ദൃശ്യം മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് എഴുതി പൂർത്തിയായി..!! | Jeethu Joseph On Finishing Drishyam 3 Climax

Jeethu Joseph On Finishing Drishyam 3 Climax : പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ജിത്തു ജോസഫ് മോഹൻലാൽ ചിത്രമായിരുന്നു ദൃശ്യം. കേരളത്തിലെ ആദ്യത്തെ 50 കോടി പ്രിയവിയെടുത്തതും അവിടെ നിന്നായിരുന്നു. മലയാള സിനിമയുടെ ഗതി തന്നെ മാറ്റിയ ചിത്രമായിരുന്നു ദൃശ്യം എന്ന് നിസംശയം പറയാം. ഇത്രമേൽ ആവേശം സൃഷ്‌ടിച്ച ചിത്രമായിരുന്നു അത്. മികച്ച തിരക്കഥയും അഭിനയ മുഹൂർത്തങ്ങളും കൂടി ചേർന്നപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ആനി വരെ ഇല്ലാത്ത ആവേശമായിരുന്നു. ജോർജ് കുട്ടിയേയും കുടുംബത്തെയും മലയാളികൾക്ക് മറക്കാൻ […]

Jeethu Joseph On Finishing Drishyam 3 Climax : പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ജിത്തു ജോസഫ് മോഹൻലാൽ ചിത്രമായിരുന്നു ദൃശ്യം. കേരളത്തിലെ ആദ്യത്തെ 50 കോടി പ്രിയവിയെടുത്തതും അവിടെ നിന്നായിരുന്നു. മലയാള സിനിമയുടെ ഗതി തന്നെ മാറ്റിയ ചിത്രമായിരുന്നു ദൃശ്യം എന്ന് നിസംശയം പറയാം. ഇത്രമേൽ ആവേശം സൃഷ്‌ടിച്ച ചിത്രമായിരുന്നു അത്. മികച്ച തിരക്കഥയും അഭിനയ മുഹൂർത്തങ്ങളും കൂടി ചേർന്നപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ആനി വരെ ഇല്ലാത്ത ആവേശമായിരുന്നു. ജോർജ് കുട്ടിയേയും കുടുംബത്തെയും മലയാളികൾക്ക് മറക്കാൻ കഴിയില്ല. സിനിമക്ക് പിനീട് ഒരു രണ്ടാം ഭാഗവും ഉണ്ടായി.

ജോർജുകുട്ടിയും കുടുംബവും ഉടൻ പ്രേക്ഷകരിലേക്ക്

ഇപ്പോളിതാ മൂന്നാം ഭാഗവും ജനിക്കാൻ പോകുന്നു. ചിത്രത്തിന്റെ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജിത്തു ജോസഫ്. സിനിമയുടെ ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയെന്ന് സംവിധായകൻ പറഞ്ഞു. മിറാഷ്, വലതു വശത്തെ കള്ളൻ എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടയിൽ രാവിലെ മൂന്നരയ്ക്ക് എഴുന്നേൽറ്റാണ് സിനിമയുടെ ക്ലൈമാക്സ് പൂർത്തിയാക്കിയതെന്നും ജീത്തു പറഞ്ഞു. താൻ മാനസികമായും ശാരീരികമായും തളർന്നിരുന്നുവെന്നും ഇപ്പോൾ ആശ്വാസമായെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ഈ സിനിമകളുടെ ചിത്രീകരണത്തിനിടയിൽ എന്നും രാവിലെ മൂന്നര മണിക്ക് എഴുനേറ്റ് ദൃശ്യം 3 എഴുതും.

ദൃശ്യം മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് എഴുതി പൂർത്തിയായി

ഒരു സ്ട്രഗിൾ ആയിരുന്നു, മെന്റലി ഫിസിക്കലി എല്ലാം വളരെ തളർന്നിരുന്നു. പക്ഷെ ഇപ്പോൾ ആശ്വാസമായി. ഇവിടെ വന്നപ്പോൾ ഞാൻ ദൃശ്യം സിനിമയുടെ മ്യൂസിക് കേട്ടു. അപ്പോൾ എന്റെ മനസിലൂടെ സിനിമയുടെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും മൂന്നാം ഭാഗവും കടന്നുപോയി. അതൊരു വല്ലാത്ത ഫീൽ ആണ്. മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ഫിലിം ആന്റ് ഡ്രാമ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലെ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു’ദൃശ്യം’. കുടുംബത്തിന്റെ നിലനിൽപിന് വേണ്ടി ജോർജ്കുട്ടിയും കുടുംബവും നടത്തുന്ന പോരാട്ടമാണ് ചിത്രം പറയുന്നത്.

ഇരു കായും നീട്ടിയാണ് മലയാളികൾ ജോർജ്കുട്ടിയെ സ്വീകരിച്ചത്. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. 2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ചിത്രം അന്നുവരെയുള്ള എല്ലാ റെക്കോർഡുകളുമാണ് തകർത്തെറിഞ്ഞത്. 75 കോടിയായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തുടർന്ന് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റുപ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങിയത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം. Jeethu Joseph On Finishing Drishyam 3 Climax