Hridayapoorvam Teaser Trending One

സോഷ്യൽ മീഡിയയിൽ നിറഞ്ഞാടി മോഹൻലാൽ; പരസ്യത്തിന് പിന്നാലെ ഹൃദയപൂർവം ടീസർ ട്രെൻഡിങ്..!! | Hridayapoorvam Teaser Trending One

Hridayapoorvam Teaser Trending One : സോഷ്യൽ മീഡിയ ഭരണം എന്നൊക്കെ പറഞ്ഞാൽ ഇതാണ്. ഒന്നിന് പുറകെ മറ്റൊന്നുമായി മോഹൻലാൽ തുടരുകയാണ്. കുറച്ചു മാസങ്ങൾക്ക് മുൻപ് ഹിറ്റ് ചിത്രങ്ങളുമായി ലാലേട്ടൻ നിറഞ്ഞാടി. തുടരും എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ 500 കോടി കളക്ഷൻ നേടുന്ന താരമായി മോഹൻലാൽ മാറിയിരുന്നു. ഇപ്പോളിതാ വിൻസ്‌മേര എന്ന ജ്വല്ലറി പരസ്യത്തിൽ അഭനയിച്ചതോടെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ടു. സ്ത്രൈണ ഭാവത്തിൽ വേഷമിടാൻ കുറച്ചധികം ധൈര്യം വേണം എന്നെല്ലാമാണ് ആരാധകരുടെ കമന്റുകൾ. പരസ്യം നിമിഷ നേരം […]

Hridayapoorvam Teaser Trending One : സോഷ്യൽ മീഡിയ ഭരണം എന്നൊക്കെ പറഞ്ഞാൽ ഇതാണ്. ഒന്നിന് പുറകെ മറ്റൊന്നുമായി മോഹൻലാൽ തുടരുകയാണ്. കുറച്ചു മാസങ്ങൾക്ക് മുൻപ് ഹിറ്റ് ചിത്രങ്ങളുമായി ലാലേട്ടൻ നിറഞ്ഞാടി. തുടരും എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ 500 കോടി കളക്ഷൻ നേടുന്ന താരമായി മോഹൻലാൽ മാറിയിരുന്നു. ഇപ്പോളിതാ വിൻസ്‌മേര എന്ന ജ്വല്ലറി പരസ്യത്തിൽ അഭനയിച്ചതോടെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ടു. സ്ത്രൈണ ഭാവത്തിൽ വേഷമിടാൻ കുറച്ചധികം ധൈര്യം വേണം എന്നെല്ലാമാണ് ആരാധകരുടെ കമന്റുകൾ. പരസ്യം നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ നിറഞ്ഞാടി മോഹൻലാൽ

മികച്ച അഭിപ്രായമാണ് പരസ്യത്തിന് എല്ലാ കോണിൽ നിന്നും ലഭിക്കുന്നത്. പ്രകാശ് വർമയുടെ സംവിധാനവും കോൺസെപ്റ്റും ഒരുപോലെ പ്രശംസിക്കപ്പെടുന്നുണ്ട്. പല സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമുൾപ്പടെയുള്ളവർ മോഹൻലാലിന്റെ ഈ പരസ്യത്തിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നുണ്ട്. ഇദ്ദേഹം ഏത് വേഷത്തിൽ വന്നാലും അത് മികച്ചതാക്കി മാറ്റും എന്നാണ് ആരാധകർ പറയുന്നത്. ആളിക്കത്തുന്ന പരസ്യത്തിന്റെ കനൽ ഒന്ന് അണഞ്ഞു തുടങ്ങുമ്പോഴേക്കും സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ടീസർ എത്തി. മോഹൻലാൽ വീണ്ടും ട്രെൻഡിങ്ങിലായി.

പരസ്യത്തിന് പിന്നാലെ ഹൃദയപൂർവം ടീസർ ട്രെൻഡിങ്

ഇപ്പോഴിതാ പരസ്യത്തിന് പിന്നാലെ ഹൃദയപൂർവ്വം ടീസറും വൈറലാകുന്നുണ്ട്. സത്യൻ അന്തിക്കാട് ശൈലിയിലുള്ള ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ എന്റർടെയ്നർ പടമാകും ഹൃദയപൂർവം. ടീസറിലെ മോഹൻലാലിന്റെ എക്സ്പ്രഷനുകളും ലുക്കുമെല്ലാം ചർച്ചയാകുന്നുണ്ട്. ഓണം മോഹൻലാൽ തൂക്കുമെന്നാണ് ആരാധകർ പറയുന്നു.

യൂട്യൂബ് ട്രെൻഡിങ്ങില്‍ ഒന്നാമതായിരിക്കുകയാണ് ടീസർ. മോഹൻലാൽ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സംഗീത് പ്രതാപ്-മോഹൻലാൽ കോമ്പോ കയ്യടി വാങ്ങുമെന്നും ടീസറിൽ നിന്നും വ്യക്തമാകുന്നു. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. മാളവിക മോഹനൻ, സംഗീത് പ്രതാപ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. എമ്പുരാന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം.Hridayapoorvam Teaser Trending One