Sugar uric acid Reduce Tip:മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാവരും ഇഷ്ടമുള്ള ഭക്ഷണം വയറു നിറച്ച് കഴിക്കുക എന്ന രീതിയാണ് പിന്തുടരുന്നത്. മാത്രമല്ല കഴിക്കുന്ന ഭക്ഷണം ദഹിക്കുന്നതിന് ആവശ്യമായ അത്രയും വ്യായാമവും പലരുടെയും ജീവിതത്തിൽ ഇല്ല. അതുകൊണ്ടുതന്നെ വളരെ ചെറിയ പ്രായത്തിൽ തന്നെ മിക്ക ആളുകൾക്കും ഷുഗർ,യൂറിക് ആസിഡ്, കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനായി ഭക്ഷണത്തിൽ കൂടുതലായും ഉൾപ്പെടുത്തേണ്ട പച്ചക്കറികളും, പഴങ്ങളും,ധാന്യങ്ങളും എന്തൊക്കെയാണെന്ന് വിശദമായി മനസ്സിലാക്കാം.
കാണാം.!!
മുകളിൽ പറഞ്ഞ രീതിയിലുള്ള ജീവിതശൈലി രോഗങ്ങളിൽ ഏതെങ്കിലും ഒന്ന് വന്നു കഴിഞ്ഞാൽ മറ്റുള്ളവ അതിന്റെ തുടർച്ചയായി വരുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അതിനായി സ്ഥിരമായി മരുന്നുകൾ കഴിക്കുക എന്നതും അത്ര ഒരു നല്ല കാര്യമല്ല. അതേസമയം നമ്മൾ സാധാരണയായി കഴിക്കുന്ന ഭക്ഷണത്തോടൊപ്പം തന്നെ കൂടുതൽ പ്രോട്ടീൻ, കാൽസ്യം,അയൺ പോലുള്ള വൈറ്റമിൻസും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക എന്നതാണ് ഏറ്റവും നല്ല മാർഗ്ഗം.ഡയബറ്റിക് ആയിട്ടുള്ള
Sugar uric acid Reduce
ആളുകൾ പൊതുവേ ധരിക്കുന്ന ഒരു കാര്യം പഴങ്ങൾ, മധുരക്കിഴങ്ങ് പോലുള്ള കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവയെല്ലാം ഭക്ഷണത്തിൽ നിന്നും പൂർണ്ണമായും ഒഴിവാക്കേണ്ടി വരും എന്നതാണ്. എന്നാൽ മധുരക്കിഴങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി അത് ഷുഗറിനെ നല്ല രീതിയിൽ പ്രതിരോധിക്കുകയാണ് ചെയ്യുക. അതുപോലെ പഴം പഴുപ്പിച്ചു കഴിക്കുന്നതിനു പകരമായി പച്ചക്കായ വേവിച്ച് കഴിക്കുന്നതും, ചക്ക പഴുക്കുന്നതിനു മുൻപ് വേവിച്ച് കഴിക്കുന്നതുമെല്ലാം വളരെയധികം നല്ലതാണ്.
ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് രാവിലെ എണീറ്റ ഉടനെ അല്പം അയമോദകമിട്ട വെള്ളം കുടിക്കുന്നത് വളരെയധികം നല്ലതായിരിക്കും. ഈയൊരു രീതിയിൽ അയമോദക വെള്ളം കുടിക്കുന്നത് വഴി ശരീരത്തിന് ഉണ്ടാകുന്ന നീർക്കെട്ടുകൾക്കും വലിയ രീതിയിലുള്ള ആശ്വാസം ലഭിക്കുന്നതാണ്. ഭക്ഷണത്തിൽ കണിവെള്ളരി, കുക്കുംബർ, ചിയാ സീഡ് പോലുള്ള വിത്തുകൾ എന്നിവ ഉൾപ്പെടുത്തുന്നതും പലവിധ രോഗങ്ങൾക്കും പ്രതിരോധം സൃഷ്ടിക്കാനായി സഹായിക്കും. കൂടാതെ മുത്താറി പോലുള്ള നവ ധാന്യങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. ഭക്ഷണത്തോടൊപ്പം തന്നെ ആവശ്യത്തിനുള്ള വ്യായാമങ്ങളും, മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി 10 മിനിറ്റ് നേരമെങ്കിലും പ്രണയാമം പോലുള്ള യോഗ ടെക്നിക്കുകൾ ചെയ്യുന്നതും വളരെയധികം ഗുണകരമായ കാര്യമാണ്. ഇക്കാര്യങ്ങളെല്ലാം കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
🌿 Diet Tips
- Limit Purine-Rich Foods (for uric acid):
- Avoid: red meat, organ meats (liver, kidney), shellfish, sardines, anchovies.
- Cut back on high-fructose corn syrup (found in sodas and processed foods).
- Reduce Sugar and Refined Carbs (for blood sugar):
- Avoid: white bread, pastries, sugary drinks, and candy.
- Choose: whole grains, vegetables, legumes, and low-GI fruits.
- Increase Hydration:
- Drink 2–3 liters of water daily to help flush uric acid.
- Eat More Low-Purine, Anti-Inflammatory Foods:
- Cherries, berries, leafy greens, cucumber, celery, citrus fruits.
- Omega-3 sources: flaxseed, walnuts, and fatty fish (in moderation).
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




