Fahadh Faasil Latest Update : ഒരുകാലത്തു തന്റെ അഭിനയം പോരെന്ന് പറഞ്ഞവരെ തന്നെ ആരാധകരാക്കി മാറ്റിയ മലയാളത്തിന്റെ സ്വന്തം താരമാണ് ഫഹദ് ഫാസിൽ. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും അദ്ദേഹം ഏറെ ശ്രദ്ദേയമാണ്. എന്നാൽ താരം സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. നടൻ കഴിഞ്ഞ കുറേ കാലമായി സ്മാർട്ട് ഫോൺ ഉപേക്ഷിച്ചിട്ട്. 2 വര്‍ഷം കഴിഞ്ഞാല്‍ ഇമെയിലിലൂടെ മാത്രമേ തന്നെ ബന്ധപ്പെടാന്‍ സാധിക്കൂവെന്നും സ്മാർട്ട് ഫോൺ ഉപയോഗിക്കാതെ കൂടുതൽ സമയവും അച്ചടക്കവും ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഫഹദ് പറഞ്ഞിരിക്കുകയാണ്.
ഇനി തന്നെ ഇ മെയിലിലൂടെ മാത്രമേ ബന്ധപ്പെടാൻ കഴിയൂ
ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. ‘കഴിഞ്ഞ ഒരു വർഷമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നില്ല. ഭാര്യയോട് ഞാൻ പറഞ്ഞിരിക്കുന്നത് 2 വർഷത്തിനുള്ളിൽ ഇമെയിലിലൂടെ മാത്രമേ എന്നെ ആർക്കെങ്കിലും ബന്ധപ്പെടാൻ സാധിക്കൂ എന്നൊരു അവസ്ഥ ഉണ്ടാകണം എന്നതാണ്. വാട്ട്സ്ആപ്പും എനിക്ക് ഇല്ല. എന്നാൽ സ്മാർട്ട് ഫോൺ കൊണ്ട് യാതൊരു പ്രയോജനവുമില്ലാ എന്നല്ല ഞാൻ പറയുന്നത്.

തുറന്നു പറഞ് ഫഹദ് ഫാസിൽ
ഒരു നടന് അതുകൊണ്ട് ധാരാളം ഉപകാരം ഉണ്ട്. എന്നാൽ അതില്ലാതെ എങ്ങനെ സമയം കൂടുതൽ അച്ചടക്കവും സമയനിഷ്ഠയും ഉണ്ടാക്കാം എന്നാണ് ഞാൻ ചിന്തിക്കുന്നതെന്ന് ഫഹദ് പറഞ്ഞു. വ്യക്തിജീവിതത്തിലെ ചിത്രങ്ങളൊന്നും തന്നെ പുറത്തു പോകാതെ താൻ സൂക്ഷിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ നിന്നും പുതിയ ട്രെൻഡുകളിൽ നിന്നും അകൽച്ച പാലിച്ചാൽ പുതിയ ജെൻസീ തലമുറയ്ക്ക് താൻ അന്യനാകില്ലേ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നാണ് മറുപടി നൽകിയത്.

ഞാൻ മോശം സിനിമകൾ ചെയ്ത് തുടങ്ങുമ്പോൾ മാത്രമാവും ഞാൻ അവർക്ക് അന്യനാകുക. നല്ല സിനിമകൾ ചെയ്യുന്നിടത്തോളം കാലം ഞാൻ അവർക്ക് അന്യനാകില്ല എന്നും ഫഹദ് കൂട്ടിച്ചേർത്തു. ഒപ്പം ഫഹദിന് പ്രിയപ്പെട്ട അഞ്ച് സിനിമകളുടെ ലിസ്റ്റ് പറഞ്ഞിരിക്കുകയാണ്. അമിതാഭ് ബച്ചൻ ചിത്രം മിലി, രജനികാന്ത് നായകനായി എത്തിയ ജോണി, മോഹൻലാൽ-പത്മരാജൻ കൂട്ടുകെട്ടിലൊരുങ്ങിയ സീസൺ, മോണിക്ക ബെലൂച്ചി ചിത്രം മലീന, ഇൽ പോസ്റ്റിനോ എന്നിവയാണ് ഫഹദ് തുറന്നു പറഞ്ഞിരിക്കുന്ന സിനിമകൾ. Fahadh Faasil Latest Update

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




