Uluva Lehyam Recipe : വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്ന് മിക്ക ആളുകൾക്കും കൈകാൽ വേദന,മുടി കൊഴിച്ചിൽ, നടുവേദന പോലുള്ള പല രീതിയിലുള്ള പ്രശ്നങ്ങളാണ് ഉള്ളത്. അതിനായി മരുന്നുകൾ വാങ്ങി സ്ഥിരമായി കഴിച്ചാലും ഒരു ചെറിയ ആശ്വാസം ലഭിക്കുമെന്നല്ലാതെ അത് പൂർണ്ണമായും മാറി കിട്ടാറില്ല. അതേസമയം നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ സുലഭമായി ലഭിക്കുന്ന ഉലുവ ഉപയോഗിച്ച് ഒരു ലേഹ്യം തയ്യാറാക്കി കഴിക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഒരു പരിധിവരെ ആശ്വാസം ലഭിക്കുന്നതാണ്. കാലങ്ങളായി പല വീടുകളിലും തയ്യാറാക്കി ഉപയോഗിക്കാറുള്ള ഉലുവ ലേഹ്യത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
കാണാം
ഈയൊരു രീതിയിൽ ഉലുവ ലേഹ്യം തയ്യാറാക്കാനായി ഏകദേശം 500 ഗ്രാം അളവിൽ ഉലുവ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം എട്ടുമണിക്കൂർ നേരം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. നന്നായി കുതിർന്നു വന്ന മുതിര ഒരു കുക്കറിലേക്ക് ഇട്ട് അത് വേവാൻ ആവശ്യമായ അത്രയും വെള്ളവും, കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി,ജീരകം, ഒരു ടീസ്പൂൺ അളവിൽ കുരുമുളക്, അല്പം ഉപ്പ് എന്നിവയും ചേർത്ത് മൂന്നു മുതൽ നാലു വിസിൽ വരെ അടുപ്പിച്ച് എടുക്കുക. ഈയൊരു കൂട്ടിന്റെ ചൂട് മാറിക്കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു സമയം കൊണ്ട് ലേഹ്യത്തിലേക്ക് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കി എടുക്കാം. അതിനായി മൂന്നോ നാലോ വലിയ അച്ച് പനംചക്കര ഒരു പാത്രത്തിലേക്ക് ഇട്ട് അത് പാനിയാക്കാൻ ആവശ്യമായ അത്രയും വെള്ളവും ഒഴിച്ച് അരിച്ചെടുത്ത് മാറ്റിവെക്കുക.
Uluva Lehyam Recipe
അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് അത് ചൂടായി വരുമ്പോൾ നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് അരച്ചു വെച്ച ഉലുവയുടെ കൂട്ടിട്ട് നല്ലതുപോലെ വെള്ളം വലിയിപ്പിച്ചെടുക്കുക. പിന്നീട് തയ്യാറാക്കി വെച്ച ശർക്കരപ്പാനി കൂടി കുറേശ്ശെയായി ഒഴിച്ച് ഇളക്കി യോജിപ്പിച്ച് എടുക്കുക. ഉലുവയുടെ കൂട്ടും ശർക്കരയും നല്ലതുപോലെ മിക്സായി തുടങ്ങുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ ഏലക്ക
പൊടിച്ചതും,ചുക്ക് പൊടിച്ചതും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് ചെറുതായി ഒന്ന് കുറുകി തുടങ്ങുമ്പോൾ രണ്ടാം പാൽ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഉലുവ ലേഹ്യത്തിൽ നിന്നും വെള്ളം പൂർണമായും വലിഞ്ഞ് അത് കട്ടിയായി വന്നു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. തണുത്ത ശേഷം എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ ആക്കി ഈ ലേഹ്യം സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാവുന്നതാണ്.
🧾 Ingredients (approx. 200–250 g lehyam)
- 1–2 cups fenugreek seeds (uluva)
- 2 cups grated fresh coconut or 1st & 2nd extract coconut milk
- 250 g jaggery (palm or cane)
- 1 tsp cumin seeds
- 1 tsp peppercorns
- ½ tsp turmeric powder
- 2–3 tsp ghee (plus more for greasing)
Optional: a pinch of rock salt, a bit of dry ginger (chukku), cardamom powder
🔪 Method
- Soak & grind spices
Soak fenugreek overnight (5–6 h) . Drain and grind into a smooth paste. - Make spice powder
Dry-roast cumin, pepper (and optional dry ginger), then grind with turmeric (and cardamom) to a fine powder - Prepare coconut milk
Grate coconut and extract milk twice, or use fresh grated coconut for texture - Cook base
In a heavy pan over medium heat, add fenugreek paste and coconut milk (or grated coconut), stirring constantly so it doesn’t stick.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




