Singer K.S Chithra : മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് നാം എല്ലാരും ഒരുപോലെ ഇഷ്ടപെടുന്ന കെ.എസ് ചിത്ര. മലയാളത്തിന്റെ വാനമ്പാടി എന്നാണ് പൊതുവെ മലയാളികൾ അവരെ വിശേഷിപ്പിക്കാറ്. 1963 ജൂലായ് 27-നാണ് കെ.എസ് ചിത്ര എന്ന ചിത്രാമ്മയുടെ ജനനം. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ബംഗാളി, ഒഡിയ, ആസാമീസ്, തുളു, പഞ്ചാബി, രാജസ്ഥാനി, ഇംഗ്ലീഷ്, അറബി തുടങ്ങിയ ഭാഷകളിലായി 30,000-ത്തോളം പാട്ടുകള്‍ കെ.എസ് ചിത്ര പാടിയിട്ടുണ്ട്. 1979 ലാണ് ചിത്ര ആദ്യമായി ഒരു ചലച്ചിത്രത്തിന് വേണ്ടി പാടുന്നത്. 1982 മുതലാണ് ചിത്ര മലയാളസിനിമയില്‍ സജീവമാകുന്നത്.
മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക
1983-ല്‍ പുറത്തിറങ്ങിയ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനമാണ് കെ.എസ് ചിത്രയുടെ കരിയറിലെ ആദ്യ സൂപ്പര്‍ഹിറ്റ് ഗാനം. അന്നെല്ലാം ചിത്രക്ക് പതിനെട്ട് വയസു തികഞ്ഞിരുന്നില്ല. എസ്. ജാനകിയും പി.സുശീലയും, വാണി ജയറാമും പാടിയിരുന്ന മലയാള ചലച്ചിത്ര ഗാനലോകത്തിലേക്കാണ് ചിത്രാമ്മ കടന്നു വരുന്നത്. ആ ശബ്‌ദ മാധുര്യം മലയാളിക്ക് പ്രിയങ്കമാകാൻ അതികം സമയം വേണ്ടി വന്നില്ല. മറ്റ് പല ഭാഷകളിലും തിരക്കുള്ള ഗായികയായി മാറാന്‍ ചിത്രയ്ക്ക് കഴിഞ്ഞു. മലയാളത്തിന്റെ വാനമ്പാടി പിന്നെ തമിഴിന് ചിന്നക്കുയിലുമായി. പിനീട് ഗന്ധര്‍വഗായിക, കന്നഡകോകില,മെലഡി ക്വീന്‍ എന്നീ പേരുകളിലും ചിത്ര അറിയപ്പെട്ടു തുടങ്ങി.

സ്വന്തം വമ്പാടി തമിഴിലെ ചിന്നക്കുയിൽ
മുപ്പതിലധികം സംസ്ഥാന പുരസ്‌കാരങ്ങള്‍, ആറ് ദേശീയ പു രസ്‌കാരങ്ങള്‍ എന്നിവ നേടി. എണ്ണിയാല്‍ തീരാത്തത്ര ബഹുമതികൾ ഇന്ന് ചിത്രക്കൊപ്പമുണ്ട്. ദേശീയ പുരസ്‌കാരം ആറുതവണ ലഭിച്ച മറ്റൊരു ഗായികയും നിലവിൽ രാജ്യത്തില്ല. 2005-ല്‍ പത്മശ്രീയും 2021-ല്‍ പത്മഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ചിത്രാമ്മയുടെ പിറന്നാൾ. അതിനാൽ തന്നെ ചിത്രമെയുടെ പ്രിയപെട്ടവരെല്ലാം ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നു.

ഗായിക സുജാതാ മോഹന്‍, സിത്താര കൃഷ്ണകുമാര്‍, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ തുടങ്ങിയവർ ആശംസകൾ അറിയിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളാണ് ചിത്ര. ചലച്ചിത്രങ്ങൾക്ക് വേണ്ടിയും അല്ലാതെ ഏഴായിരത്തോളം പാട്ടുകളും അവർ പാടിയിട്ടുണ്ട്. സംഗീതജ്ഞരുടെ കുടുംബത്തിലാണ് ചിത്രയുടെ ജനനം. സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് പിതാവ് കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം തന്നെ ആയിരുന്നു ചിത്രയുടെ സംഗീതത്തിലെ ആദ്യ ഗുരു. എൻജിനിയറായ വിജയശങ്കറാണ് ചിത്രയുടെ ഭർത്താവ്. 1987-ലായിരുന്നു ഇവരുടെ വിവാഹം. Singer K.S Chithra

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




