Healthy Break Fast Recipe:പ്രഷർ,ഷുഗർ, കൊളസ്ട്രോൾ എന്നിങ്ങനെ പലവിധ രോഗങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരായിരിക്കും ഇന്ന് മിക്ക ആളുകളും. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടു വന്നിരുന്ന പല അസുഖങ്ങളും ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ ആളുകളിൽ പിടിപെട്ട് തുടങ്ങിയിരിക്കുന്നു. ഒരിക്കൽ ഇത്തരം അസുഖങ്ങൾ വന്നു കഴിഞ്ഞാൽ സ്ഥിരമായി മരുന്നു കഴിക്കുക എന്നത് പ്രായോഗികമായ ഒരു കാര്യവുമില്ല. അതേസമയം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ചെറിയ രീതിയിലുള്ള ചില വ്യത്യാസങ്ങൾ കൊണ്ടു വരികയാണെങ്കിൽ തന്നെ ഇത്തരം അസുഖങ്ങളിൽ നിന്നും ഒരു വലിയ മാറ്റം കാണാനായി സാധിക്കും. അതിനായി തയ്യാറാക്കാവുന്ന രുചികരവും, ഹെൽത്തിയുമായ ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി വിശദമായി മനസ്സിലാക്കാം.
കണ്ടാലോ ?
ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഒരു കപ്പ് അളവിൽ റാഗി, രണ്ട് ടീസ്പൂൺ അളവിൽ ഉഴുന്ന്, പച്ച പയർ, സാമ്പാർ പരിപ്പ്, വെള്ള പയർ, മുതിര, ഉലുവ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ എടുത്തുവച്ച എല്ലാ ധാന്യങ്ങളും നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം കുറഞ്ഞത് 6 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. കുതിർത്തിയെടുത്ത എല്ലാ ധാന്യങ്ങളും മിക്സിയുടെ ജാറിലേക്ക് ഇട്ട് ദോശമാവിന്റെ പരുവത്തിൽ അരച്ചെടുക്കാം. ശേഷം അരച്ച് വെച്ച മാവ് ഫെർമെന്റ് ചെയ്യാനായി മാറ്റിവയ്ക്കാം.
Healthy Break Fast Recipe
പിന്നീട്,പലഹാരം തയ്യാറാക്കുന്നതിന് മുൻപായി മാവിലേക്ക് ആവശ്യമായ അത്രയും ഉപ്പ്, കാൽ ടീസ്പൂൺ അളവിൽ ജീരകം, ചില്ലി ഫ്ലേക്സ് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഒരു ഉണ്ണിയപ്പച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലെ എല്ലാ കുഴികളിലും കുറച്ച് നെയ്യ് ഒഴിച്ച് കൊടുക്കുക. പാത്രം
ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച മാവിൽ നിന്നും കുറേശ്ശെയായി എടുത്ത് ഒഴിച്ച് കൊടുക്കുക. പലഹാരത്തിന്റെ ഒരുവശം നല്ലതുപോലെ വെന്തു വന്നു കഴിഞ്ഞാൽ മറിച്ചിട്ട് കൊടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ഈയൊരു രീതിയിൽ നല്ല ഹെൽത്തിയും രുചികരവുമായ ഒരു ബ്രേക്ക് ഫാസ്റ്റ് ഐറ്റം തയ്യാറാക്കി എടുക്കാനായി സാധിക്കും. ആഴ്ചയിൽ ഒരു തവണയെങ്കിലും ഈ ഒരു ബ്രേക്ഫാസ്റ്റ് തയ്യാറാക്കുകയാണെങ്കിൽ ശരീരത്തിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ കാണാനായി സാധിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Credit:BeQuick Recipes
🥣 Oats Banana Peanut Butter Bowl
Ingredients:
- 1/2 cup rolled oats
- 1 cup milk or plant-based milk (almond, oat, soy)
- 1 ripe banana, sliced
- 1 tbsp peanut butter (unsweetened)
- 1/2 tsp cinnamon powder (optional)
- 1 tsp chia seeds or flax seeds (optional)
- A handful of berries or nuts for topping
Instructions:
- In a small pot, bring the milk to a boil.
- Add oats and cook for 3–5 minutes until soft.
- Stir in cinnamon, peanut butter, and half the banana slices.
- Pour into a bowl and top with the remaining banana, berries, and seeds/nuts.
- Enjoy warm!
✅ Why it’s Healthy:
- Oats: Rich in fiber, lowers cholesterol
- Banana: Natural energy booster, potassium-rich
- Peanut Butter: Healthy fats + protein
- Seeds/Nuts: Omega-3s and crunch
- Cinnamon: Balances blood sugar
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




