Sumathi Valavu Housefull

ഗംബീര വിജയവുമായി സുമതി വളവ്; എങ്ങും ഹോബ്സ് ഫുൾ..!! | Sumathi Valavu Housefull

Sumathi Valavu Housefull : തീയേറ്ററുകളിൽ മികച്ച വിജയം കൈവരിച്ച് മുന്നേറുകയാണ് സുമതി വളവ് ടീം. കുടുംബ പ്രേക്ഷകരുടെ ഹൃദയം കവർന്നാണ് ചിത്രം മുന്നോട്ടു പോകുന്നത്. മാളികപ്പുറത്തിന് ശേഷം അതേ ടീമൊരുക്കുന്ന ചിത്രമാണ് സുമതി വളവ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രതികാരങ്ങൾക്ക് ഒപ്പം ഗംഭീര കളക്ഷനുമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് പത്ത് ദിവസങ്ങൾ പിന്നിടുമ്പോഴും റെക്കോർഡ് നേട്ടമാണ് നേടിയിരിക്കുന്നത്. ആഗോളതലത്തിൽ 21 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ. ഗംബീര വിജയവുമായി സുമതി വളവ് കഴിഞ്ഞ ദിവസം […]

Sumathi Valavu Housefull : തീയേറ്ററുകളിൽ മികച്ച വിജയം കൈവരിച്ച് മുന്നേറുകയാണ് സുമതി വളവ് ടീം. കുടുംബ പ്രേക്ഷകരുടെ ഹൃദയം കവർന്നാണ് ചിത്രം മുന്നോട്ടു പോകുന്നത്. മാളികപ്പുറത്തിന് ശേഷം അതേ ടീമൊരുക്കുന്ന ചിത്രമാണ് സുമതി വളവ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രതികാരങ്ങൾക്ക് ഒപ്പം ഗംഭീര കളക്ഷനുമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് പത്ത് ദിവസങ്ങൾ പിന്നിടുമ്പോഴും റെക്കോർഡ് നേട്ടമാണ് നേടിയിരിക്കുന്നത്. ആഗോളതലത്തിൽ 21 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ.

ഗംബീര വിജയവുമായി സുമതി വളവ്

കഴിഞ്ഞ ദിവസം സിനിമയ്‌യുടെ രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ‘സുമതി വളവ് 2: ദി ഒറിജിൻ’ എന്നാണ് രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. ആദ്യ ഭാഗത്തിന്റെ അതേ അണിയറപ്രവർത്തകർ തന്നെയാണ് ഈ രണ്ടാം ഭാഗത്തിനും ഉണ്ടാവുക. പ്രഗത്ഭ താരങ്ങൾ അണിനിരക്കുന്ന ചിത്രം കൂടിയായിരിക്കും സുമതി വളവ് 2. ഹൗസ്ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകൾക്ക് പുറമെ പ്രമുഖ തിയേറ്ററുകളിൽ ലേറ്റ് നൈറ്റ് ഷോകളും ഹൗസ്ഫുൾ ആയി മാറിയിരുന്നു.

എങ്ങും ഹോബ്സ് ഫുൾ

കുടുംബ പ്രേക്ഷകരുടെ അഭൂതപൂർവമായ തിരക്കാണ് സുമതി വളവിനു ലഭിക്കുന്നത്. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്നാണ് സുമതി വളവിന്റെ നിർമ്മാണം നിർവഹിച്ചത്. വിഷ്ണു ശശി ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഭിലാഷ് പിള്ള രചനയും നിർവഹിച്ചിരിക്കുന്നത്. രഞ്ജിൻ രാജു സംഗീത സംവിധാനം നിർവഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ കേരളത്തിലെ വിതരണം നിർവഹിചത്.

അർജുൻ അശോകൻ, ഗോകുൽ സുരേഷ്, ബാലു വർഗീസ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ്‌ കെയു, ശ്രീജിത്ത്‌ രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, മാളവിക മനോജ്‌, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.Sumathi Valavu Housefull