Joseph Annamkutty Jose Married

മുറിവേറ്റ രണ്ടു മനുഷ്യർ പരസ്പരം സുഖപ്പെടുത്താൻ ശ്രമിക്കുന്ന വിവാഹം; ജോസഫ് അന്നം കുട്ടി ജോസ് വിവാഹിതനായി..!! | Joseph Annamkutty Jose Married

Joseph Annamkutty Jose Married : എല്ലാവര്ക്കും സുപരിചിതനായ താരം ജോസഫ് അന്നം കുട്ടി ജോസ് വിവാഹിതനായി. എഴുത്തുകാരനും റേഡിയോ ജോക്കിയും നടനും കൂടിയാണ് ജോസഫ് അന്നംകുട്ടി. സോഷ്യൽ മീഡിയയിലൂടെയാണ് ജോസഫ് തന്റെ വിവാഹ കാര്യം അറിയിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങായിരുന്നു വിവാഹം എന്നും വേണ്ടപ്പെട്ടവർ മാത്രമേ ചടങ്ങിന് ഉണ്ടായിരുന്നുള്ളു എന്നും ജോസഫ് കുറിച്ചു. മുറിവേറ്റ രണ്ടു മനുഷ്യർ പരസ്പരം സുഖപ്പെടുത്താൻ ശ്രമിക്കുന്ന വിവാഹം ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചാണ് ജോസഫ് ഇക്കാര്യങ്ങൾ അറിയിച്ചത്. ‘ഞങ്ങൾ […]

Joseph Annamkutty Jose Married : എല്ലാവര്ക്കും സുപരിചിതനായ താരം ജോസഫ് അന്നം കുട്ടി ജോസ് വിവാഹിതനായി. എഴുത്തുകാരനും റേഡിയോ ജോക്കിയും നടനും കൂടിയാണ് ജോസഫ് അന്നംകുട്ടി. സോഷ്യൽ മീഡിയയിലൂടെയാണ് ജോസഫ് തന്റെ വിവാഹ കാര്യം അറിയിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങായിരുന്നു വിവാഹം എന്നും വേണ്ടപ്പെട്ടവർ മാത്രമേ ചടങ്ങിന് ഉണ്ടായിരുന്നുള്ളു എന്നും ജോസഫ് കുറിച്ചു.

മുറിവേറ്റ രണ്ടു മനുഷ്യർ പരസ്പരം സുഖപ്പെടുത്താൻ ശ്രമിക്കുന്ന വിവാഹം

ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചാണ് ജോസഫ് ഇക്കാര്യങ്ങൾ അറിയിച്ചത്. ‘ഞങ്ങൾ ഇന്ന് വിവാഹിതരായി, വധുവിന്റെ പേര് ആൻ. എന്റെ ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങായിരുന്നു വിവാഹം. എന്റെ കുടുംബവും, ആനിന്റെ കുടുംബവും, വിവാഹം നടത്തിയ സുഹൃത്തുക്കളായിട്ടുള്ള പുരോഹിതരും, ഏറ്റവും വേണ്ടപ്പെട്ടവരായ ഈശോയും ഫാമിലിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ആരോ പറഞ്ഞ പോലെ മുറിവേറ്റ രണ്ടു മനുഷ്യർ ഒരായുസ്സുകൊണ്ട്

ജോസഫ് അന്നം കുട്ടി ജോസ് വിവാഹിതനായി

പരസ്പരം സുഖപ്പെടുത്താൻ ശ്രമിക്കുന്ന ഒന്നാണ് വിവാഹം എന്ന കുറിപ്പോടെയാണ് ജോസഫ് ഫേസ്ബുക്കിൽ ഫോട്ടോ പങ്കുവച്ചത്. റേഡിയോ ജോക്കി എന്നതിലുപരി ഒരു എഴുത്തുകാരനാണ് ജോസഫ്. വായനക്കാരെ ഏറെ ആഴത്തിൽ ചിന്തിപ്പിക്കുന്നതും മനസുകളെ സ്പർശിക്കുന്നതുമായ എഴുത്തുകളാണ് ജോസഫിന്റേത്. സ്നേഹം കാമം ഭ്രാന്ത്, ദൈവത്തിൻ്റെ ചാരന്മാർ – യു കുട് ബീ വൺ എന്നി ബുക്കുകൾ ആണ് ജോസഫ് എഴുതിയിരിക്കുന്നത്.

കൂടാതെ ജോസഫ് കുറച്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജിസ് ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിൽ ജോസഫ് നല്ല വേഷം ചെയ്തിരുന്നു. കൂടാതെ ഇൻസ്റ്റാഗ്രാമിൽ 1 മില്യണിൽ അധികം ആളുകൾ പിന്തുടരുന്ന വ്യക്തികൂടിയാണ്. അതിനാൽ തന്നെ എല്ലാവര്ക്കും സുപരിചിതനാണ് ജോസഫ്. Joseph Annamkutty Jose Married