Ashakal Aayiram Pooja

ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം അച്ഛനും മകനും ഒന്നിക്കുന്നു; പ്രതീക്ഷയോടെ ആശകൾ ആയിരം..!! | Ashakal Aayiram Pooja

Ashakal Aayiram Pooja : ‘ആശകൾ ആയിരം’ എന്ന ജയറാം ചിത്രത്തിന്റെ പൂജ നടന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. അബ്രഹാം ഓസ്ലർ എന്ന സിനിമയ്ക്ക് ശേഷം ജയറാം നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആശകൾ ആയിരം. കാളിദാസ് ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് ജയറാമും കാളിദാസും ഒരുമിച്ച് അഭിനയിക്കുന്നത്. കാളിദാസ് ബാലതാരമായുള്ളപ്പോഴാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകൾ പ്രേക്ഷകർക്ക് […]

Ashakal Aayiram Pooja : ‘ആശകൾ ആയിരം’ എന്ന ജയറാം ചിത്രത്തിന്റെ പൂജ നടന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. അബ്രഹാം ഓസ്ലർ എന്ന സിനിമയ്ക്ക് ശേഷം ജയറാം നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആശകൾ ആയിരം. കാളിദാസ് ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് ജയറാമും കാളിദാസും ഒരുമിച്ച് അഭിനയിക്കുന്നത്. കാളിദാസ് ബാലതാരമായുള്ളപ്പോഴാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ജി പ്രജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം അച്ഛനും മകനും ഒന്നിക്കുന്നു

2018 എന്ന ഇൻഡിസ്‌ട്രി ഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്റ്ററും ജൂഡ് ആന്റണി തന്നെയാണ്. ജൂഡിനൊപ്പം അരവിന്ദ് രാജേന്ദ്രനും സിനിമയുടെ തിരക്കഥയിൽ പങ്കുചേർന്നിട്ടുണ്ട്. ആശ ശരത്, ഇഷാനി കൃഷ്ണ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി കൃഷ്ണ. ഇഷാനി വേഷമിടുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. നേരത്തെ മമ്മൂട്ടി നായകനായി എത്തിയ വൺ എന്ന ചിത്രത്തിൽ ഇഷാനി അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ കൂടിയാണ് ഇഷാനി.

പ്രതീക്ഷയോടെ ആശകൾ ആയിരം

അതിനാൽ തന്നെ എല്ലാവർക്കും സുപരിചിതമായ മുഖമാണ് ഇഷാനിയുടേത്. കൃഷ്ണകുമാർ ഫാമിലി തന്നെ എല്ലാവർക്കും പരിചിതമാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് സിനിമ നിർമിക്കുന്നത്. തുടരും എന്ന സിനിമയ്ക്കായി കാമറ ചലിപ്പിച്ച ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജയറാമും മകൻ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷമാണ് ഒരുമിച്ച് അഭിനയിക്കുന്നത്.

സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് സനൽ ദേവ് ആണ്. ഒരുപാട് പ്രത്യേകതയുള്ള ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ജയറാം ഇപ്പോൾ മറ്റു ഭാഷ ചിത്രങ്ങളിലാണ് കൂടുതൽ അഭിനയിച്ചിരുന്നത്. മലയാള സിനിമയിൽ വേഷം ലഭിക്കാത്തതാണ് മറ്റു ഭാഷകളിലേക് പോയതെന്ന് പറഞ്ഞിരുന്നു. ഒപ്പം കാന്താര പോലുള്ള ചിത്രങ്ങളിൽ നല്ലൊരു വേഷം ലഭിച്ചതിൽ സന്തോഷം ഉണ്ടെന്നും ജയറാം പറഞ്ഞിരുന്നു. അതിനാൽ തന്നെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവായി ഇതിനെ കണക്കാക്കാം.Ashakal Aayiram Pooja