Surya And Karthik Stylish Look : എല്ലാ പ്രേക്ഷകരും ഇഷ്ടപെടുന്ന അണ്ണൻ തമ്പിയാണ് സൂര്യയും കാർത്തിക്കും. വ്യത്യസ്‍ത അഭിനയവും മികവുറ്റ സിനിമയുമാണ് ഇരുവരെയും വ്യത്യസ്തമാക്കുന്നത്. സൂര്യ ജ്യോതിക കോംബോ പോലെ തന്നെ ഈ ചേട്ടൻ അനിയൻ കോംബോ എല്ലാവരും ഒരു പോലെ ഇഷ്ടപെടുന്നു. ഇരുവരും ഒന്നിച്ചെത്തുന്ന വേദികൾ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോളിതാ ഇരുവരുടെയും സ്റ്റൈലിഷ് ചിത്രണങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
സ്റ്റൈലിഷ് ലുക്കിൽ സൂര്യ ഒപ്പം കാർത്തിക്കും
ചെന്നൈയിലെ സാന്തോം ചർച്ചിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാനായി സൂര്യയും കാർത്തിയും എത്തിയിരുന്നു. അതിൽ നിന്നുമുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സൂര്യ ചാര നിറത്തിലുള്ള കോട്ടും കാർത്തിക് നീല നിറത്തിലുള്ള ഡ്രസും ധരിച്ചാണ്. ഇരുവരും ഒന്നിച്ച് സ്റ്റൈലിഷ് ആയി എത്തിയപ്പോൾ നിമിഷനേരങ്ങൾ കൊണ്ടാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്. സ്റ്റൈലിഷ് സ്റ്റാർ സൂര്യ, ചേട്ടനും അനിയനും തമ്മിൽ ലുക്കിന്റെ കാര്യത്തിൽ മത്സരിക്കുകയാണ് എന്നിങ്ങനെയാണ് കമന്റുകളുടെ പോക്ക്.

ലൂക്കിന്റെ കാര്യത്തിൽ ഈ ചേട്ടൻ അനിയനെ വെല്ലാൻ ആളില്ല
അതെ സമയം സൂര്യയുടെ ഈയിടെ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം പരാജയങ്ങളായിരുന്നു. പ്രേക്ഷക മനസിനെ തൃപ്തിപ്പെടുത്താൻ ചിത്രങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. ബോക്സ് ഓഫീസിൽ എല്ലാം പരാജയമായിരുന്നു. അതിനാൽ തന്നെ പ്രേക്ഷകർ എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന തിരിച്ചുവരവാണ് സൂര്യയുടേത്. അവസാനമിറങ്ങിയ റെട്രോ കങ്കുവ എന്നിവയെല്ലാം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് ആണ് സുര്യയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. മാസ് രംഗങ്ങളും ഫൈറ്റ് സീനുകളും പഞ്ച് ഡയലോഗുകളും കൂടിയാണ് ടീസർ എത്തിയത്. നിമിഷനേരം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ടീസർ കണ്ടത്. ചിത്രത്തിലെ സൂര്യയുടെ ഗെറ്റപ്പിനും ബാക് ഗ്രൗണ്ട് സ്ക്രോറിനും മികച്ച അഭിപ്രായമാണ് ലഭിചോരുന്നത്. യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. ചിത്രം ജനുവരിയിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. Surya And Karthik Stylish Look

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




