Loka Movie Updates : ഇത്തവണ ഓണം കളറാക്കാൻ നിരവധി ചിത്രങ്ങളാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. മോഹൻലാൽ ചിത്രവും നെസ്ലെണ് ചിത്രവുമെല്ലാം ഇതിൽ വരുന്നവയാണ്. ഇപ്പോളിതാ കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ ലോക – ചാപ്റ്റർ വൺ:ചന്ദ്ര എന്ന സിനിമയുടെ വിശേഷങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലേക്കായി എത്തുന്നത്. ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. വലിയ പ്രതികരണമാണ് ഇതിനു ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ട്രെയ്‌ലറിലേ അവസാന ഷോട്ട് വൈറലാകുകയാണ് ഇപ്പോൾ.
ഓണം കളറാക്കാൻ കല്യാണി നെസ്ലെൻ ചിത്രം റെഡി

ഒരു ദണ്ഡ് പോലെയൊരു സാധനവുമായി നിൽക്കുന്ന ഒരു കൈയുടെ ഷോട്ടാണ് അവസാനം കാണിക്കുന്നത്.
ഇത് ടൊവിനോ ആണെന്നും ദുൽഖർ ആണെന്നും എല്ലാമാണ് ട്രൈലെർ കണ്ട പ്രേക്ഷകർ കുറിക്കുന്നത്. സിനിമയിൽ ടൊവിനോയും ദുൽഖറും കാമിയോ റോളുകളിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം ഇത് മമ്മൂട്ടി ആണെന്ന വാദവും ഉയരുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയം മമ്മൂട്ടി സെറ്റ് സന്ദർശിച്ചിരുന്നു. അതിനാലാണ് മമ്മൂട്ടിയുടെ പേരുയർന്നു കേൾക്കുന്നത്.
പ്രേക്ഷകർക്ക് പുതിയ അനുഭവം പകരം അവർ എത്തുന്നു

എന്നാൽ അണിയറപ്രവർത്തകരുടെ ഭാഗത്തിനിന്നും ഒരു സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് സിനിമയുടെ നിർമാണം. സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. കല്യാണി പ്രിയദർശന്റെ മാസ് പ്രകടനം ഉറപ്പ് നൽകുന്ന ചിത്രമാകും ലോക എന്നാണ് ട്രെയ്ലറിൽ നിന്നും വ്യക്തമാകുന്നത്. ഫാന്റസിയ്‌ക്കൊപ്പം ആക്ഷനും കോമഡിയും സമ്മിശ്രം ചേർത്താണ് ചിത്രം ഒരുക്കുന്നത്.

ഒരു സൂപ്പർ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഓണം റിലീസായി ആഗസ്റ്റ് 28 ന് സിനിമ റിലീസ് ചെയ്യും. ഡൊമിനിക് അരുൺ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ലോക എന്ന പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നിമിഷ് രവിയാണ് ഛായാഗ്രഹണം ഒരുക്കുന്നത്, ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം.Loka Movie Updates
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




