Sivakarthikeyan Upcoming Movies

കൈ നിറയെ ചിത്രങ്ങളുമായി ശിവ കാർത്തികേയൻ; ആരും ആഗ്രഹിച്ചുപോകുന്ന വിജയ തേരോട്ടം..!! | Sivakarthikeyan Upcoming Movies

Sivakarthikeyan Upcoming Movies : എല്ലാവർക്കും ഒരു സമയം വരും എന്ന് പറയുതുന്നത് വെറും ഒരു പഴമൊഴിയല്ല. ഈ ഒരു വാചകം പലരുടെയും ജീവിതത്തിൽ പ്രതിഫലിച്ചിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. സിനിമ ജീവിതത്തിൽ വിജയം കരസ്ഥമാക്കിയ നടനാണ് ശിവ കാർത്തികേയൻ. ഒരു കാലത് ടിവി ഷോയിൽ അവതാരകനായി കഴിഞ്ഞിരുന്ന വ്യക്തി ഇന്നിപ്പോൾ തമിഴ് സിനിമയിലെ വിലമതിക്കാനാവാത്ത നടനായി മാറി കഴിഞ്ഞു. ചെറിയ വേഷങ്ങളിൽ തുടങ്ങിയ അഭിനയം ഇന്നിപ്പോൾ നായകനിലേക്കും ഗായകനിലേക്കും ഗാന രചയിതാവിലേക്കും എത്തിച്ചു. ഇന്നിപ്പോൾ എത്തി നിൽക്കുന്ന […]

Sivakarthikeyan Upcoming Movies : എല്ലാവർക്കും ഒരു സമയം വരും എന്ന് പറയുതുന്നത് വെറും ഒരു പഴമൊഴിയല്ല. ഈ ഒരു വാചകം പലരുടെയും ജീവിതത്തിൽ പ്രതിഫലിച്ചിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. സിനിമ ജീവിതത്തിൽ വിജയം കരസ്ഥമാക്കിയ നടനാണ് ശിവ കാർത്തികേയൻ. ഒരു കാലത് ടിവി ഷോയിൽ അവതാരകനായി കഴിഞ്ഞിരുന്ന വ്യക്തി ഇന്നിപ്പോൾ തമിഴ് സിനിമയിലെ വിലമതിക്കാനാവാത്ത നടനായി മാറി കഴിഞ്ഞു. ചെറിയ വേഷങ്ങളിൽ തുടങ്ങിയ അഭിനയം ഇന്നിപ്പോൾ നായകനിലേക്കും ഗായകനിലേക്കും ഗാന രചയിതാവിലേക്കും എത്തിച്ചു. ഇന്നിപ്പോൾ എത്തി നിൽക്കുന്ന സ്ഥാനത്തു നിന്നും പിന്നിട്ട വഴിയിലേക്ക് നോക്കുമ്പോൾ കാണാനുള്ളത് വിജയവും ബ്ലോക്ക് ബസ്റ്ററുകളും.

കൈ നിറയെ ചിത്രങ്ങളുമായി ശിവ കാർത്തികേയൻ

എ ആർ മുരുഗദോസ് സംവിധാനം ചെയ്ത മദ്രാസി ആണ് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ശിവകാർത്തികേയൻ ചിത്രം. മികച്ച പ്രതികരണവും കളക്ഷനും നേടിക്കൊണ്ട് ബോക്സ് ഓഫീസിൽ കുതിക്കുകയാണ് ചിത്രം ഇപ്പോൾ. വന്ന സിനിമകളും വരാനിരിക്കുന്ന സിനിമകളും മികച്ചത് എന്ന് തന്നെ ഇ നടന്റെ കാര്യത്തിൽ നിസംശയം പറയാൻ സാധിക്കും. വമ്പൻ സിനിമകളാണ് ശിവകാർത്തികേയന്റേതായി വരാനുള്ളത്. സിബി ചക്രവർത്തിയുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് ഇനി ആരംഭിക്കാനുള്ളത്. ഡോൺ എന്ന വമ്പൻ ഹിറ്റ് സിനിമയ്ക്ക് ശേഷം സിബിയും ശിവ കാർത്തികേയനും ഒന്നിക്കുന്ന അടുത്ത ചിത്രമാണിത്.

ആരും ആഗ്രഹിച്ചുപോകുന്ന വിജയ തേരോട്ടം.

ഒരു കൊമേർഷ്യൽ സിനിമയാകും ഇതെന്നാണ് സൂചന. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. വിജയനെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ഗോട്ട് എന്ന ചിത്രത്തിന് ശേഷം വെങ്കിട്ട പ്രഭു ഒരുക്കുന്ന അടുത്ത ചിത്രത്തിന്റെ നായക വേഷം ശിവ കാർത്തികേയനാണ് ചെയുന്നത്. സയൻസ് ഫിക്ഷൻ ജോണറിൽ ടൈം ട്രാവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ഒരുങ്ങുന്നത്.വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചിട്ടുണ്ട്. വിക്രം വേദ എന്ന ഹിറ്റ് സിനിമയൊരുക്കിയ പുഷ്കർ-ഗായത്രിക്കൊപ്പവും ശിവകാർത്തികേയൻ ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ ഉയർന്നിരുന്നു.

എന്നാൽ സംവിധായകരുടെ ഭാഗത്തുനിന്നും ഇതിനെക്കുറിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല. സുധ കൊങ്കരയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പരാശക്തിയാണ് ഇനി പുറത്തിറങ്ങാനുള്ള ശിവകാർത്തികേയൻ സിനിമ. 150 കോടി മുതൽ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് റിപ്പോർട്ട്. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയായിരിക്കും പരാശക്തി. ശിവകാർത്തികേയന് പുറമേ രവി മോഹനും, അഥർവയുമാണ് മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. Sivakarthikeyan Upcoming Movies