Lokah Collection Report

അജയനും സുഭാഷും ബാഹുബലിയെയും പിന്നിലാക്കി സൂപ്പർ വുമൺ ചന്ദ്ര; കളക്ഷനിൽ പിന്നിലാക്കാനുള്ളത് ആ ഒറ്റയാനെ..!! | Lokah Collection Report

Lokah Collection Report : ഓണം റിലീസ് ആയി എത്തിയ ചിത്രം ലോകയാണ് ഇപ്പോൾ മുന്നേറികൊണ്ടിരിക്കുന്നത്. വേറിട്ട കഥ പശ്ചാത്തലം കൊണ്ടും ദൃശ്യ വിസ്മയം കൊണ്ടും ചിത്രം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പല വമ്പൻ സിനിമകളെയും ലോക പിന്നിലാക്കിയിരിക്കുന്നു. നിലവിൽ ബോസ്‌ഓഫീസ് റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ് ലോക. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 200 കോടിയാണ് സിനിമ ഇതുവരെ നേടിയത്. കേരള ബോക്സ് ഓഫീസിലും മാറ്റം വരുത്താൻ ചിത്രത്തിന് […]

Lokah Collection Report : ഓണം റിലീസ് ആയി എത്തിയ ചിത്രം ലോകയാണ് ഇപ്പോൾ മുന്നേറികൊണ്ടിരിക്കുന്നത്. വേറിട്ട കഥ പശ്ചാത്തലം കൊണ്ടും ദൃശ്യ വിസ്മയം കൊണ്ടും ചിത്രം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പല വമ്പൻ സിനിമകളെയും ലോക പിന്നിലാക്കിയിരിക്കുന്നു. നിലവിൽ ബോസ്‌ഓഫീസ് റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ് ലോക. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 200 കോടിയാണ് സിനിമ ഇതുവരെ നേടിയത്. കേരള ബോക്സ് ഓഫീസിലും മാറ്റം വരുത്താൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റിൽ ലോകയും സ്ഥാനം നേടി.

അജയനും സുഭാഷും ബാഹുബലിയെയും പിന്നിലാക്കി സൂപ്പർ വുമൺ ചന്ദ്ര

നിലവിൽ കേരളത്തിൽ നിന്ന് 75 കോടി കളക്ഷനുമായി ഏഴാം സ്ഥാനത്താണ് ലോക ഇപ്പോൾ ഉള്ളത്. 118.90 കോടി നേടിയ മോഹൻലാൽ ചിത്രം തുടരും ആണ് കേരളത്തിൽ ഒന്നാം സ്ഥാനത്ത്. കേരളത്തിൽ നിന്നും ആദ്യമായി 100 കോടി കടന്ന സിനിമയും തുടരും തന്നെയാണ്. 89.10 കോടിയുമായി ജൂഡ് ആന്തണി ചിത്രം 2018 രണ്ടാം സ്ഥാനത്തും, 86.25 കോടിയുമായി മോഹൻലാലിന്റെ എമ്പുരാൻ മൂന്നാം സ്ഥാനത്തും, 85.10 കോടിയുമായി പുലിമുരുഗൻ നാലാം സ്ഥാനത്തും, 79.28 കോടിയുമായി പൃഥ്വിരാജ്-ബ്ലെസ്സി ചിത്രം ആടുജീവിതം അഞ്ചാം സ്ഥാനത്തും നിലയുറപ്പിച്ചു.

കളക്ഷനിൽ പിന്നിലാക്കാനുള്ളത് ആ ഒറ്റയാനെ.

ലോകയ്ക്ക് തൊട്ട് മുന്നിലായി ആറാം സ്ഥാനത്തുള്ളത് ഫഹദ് ഫാസിൽ ചിത്രം ആവേശമാണ്. 76.10 കോടിയാണ് ആവേശം നേടിയത്. ഈ കളക്ഷനെ വരും ദിവസങ്ങളിൽ ലോക മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ബാഹുബലി 2 , മഞ്ഞുമ്മൽ ബോയ്സ്, അജയന്റെ രണ്ടാം മോഷണം എന്നിവയെയാണ് ലോക പിന്നിലാക്കിയത്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രമാണ് ലോക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ചിത്രം 200 കോടി നേടിയത്ഈ. കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയത്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ലോക. കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്നുമാണ് ചിത്രം ഉടലെടുത്തിരിക്കുന്നത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ മറ്റുവേഷങ്ങൾ അവതരിപികുന്നുണ്ട്. Lokah Collection Report