Lokah Box Office Collection

ചരിത്ര വിജയവുമായി ലോക; ഇത് മലയാളസിനിമയുടെ അഭിമാന നിമിഷം..!! | Lokah Box Office Collection

Lokah Box Office Collection : മലയാള പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവം നൽകിയ ചിത്രമാണ് ലോക. സൂപ്പർ ഹീറോ ചിത്രം ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രണത്തിന്റെ കളക്ഷൻ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. മലയാള സിനിമയിൽ റെക്കോർഡ് സൃഷ്‌ടിച്ച പല ഹിറ്റ് ചിത്രങ്ങളെയും പിന്നിലാക്കിയാണ് ലോക മുന്നേറിയത്. ഓണം റിലീസ് ആയി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. ചരിത്ര വിജയവുമായി ലോക റിലീസ് ചെയ്ത് തുടർച്ചയായ 20 ദിവസങ്ങളിലും 2 […]

Lokah Box Office Collection : മലയാള പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവം നൽകിയ ചിത്രമാണ് ലോക. സൂപ്പർ ഹീറോ ചിത്രം ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രണത്തിന്റെ കളക്ഷൻ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. മലയാള സിനിമയിൽ റെക്കോർഡ് സൃഷ്‌ടിച്ച പല ഹിറ്റ് ചിത്രങ്ങളെയും പിന്നിലാക്കിയാണ് ലോക മുന്നേറിയത്. ഓണം റിലീസ് ആയി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു.

ചരിത്ര വിജയവുമായി ലോക

റിലീസ് ചെയ്ത് തുടർച്ചയായ 20 ദിവസങ്ങളിലും 2 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ആദ്യ മലയാള സിനിമയായി അരുൺ ഡൊമനിക് ചിത്രമായ ലോക മാറി കഴിഞ്ഞു. ആദ്യ ദിനം തന്നെ കേരളത്തിൽ നിന്ന് 2.70 കോടി രൂപയാണ് നേടിയത്. ചിത്രം ഇപ്പോൾ കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി ഭേദിച്ചു വരുകയാണ്. ആദ്യ ആഴ്ചയിൽ തന്നെ ചിത്രം 5 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. എട്ടാം ദിവസം 6.18 കോടിയും, പത്താം ദിവസം 7.30 കോടിയും നേടി.

ഇത് മലയാളസിനിമയുടെ അഭിമാന നിമിഷം..

തുടർച്ചയായ 20 ദിവസങ്ങളിൽ 2 കോടിക്ക് മുകളിൽ കളക്ഷൻ നേടുക എന്നത് ഒരു മലയാള സിനിമയുടെ അഭിമാന നിമിഷമാണ്. 19-ാം ദിവസം 2.4 കോടി രൂപയും 20-ാം ദിവസം 2.09 കോടിയും ചിത്രം നേടി. 20 ദിവസത്തെ കേരള കളക്ഷൻ മാത്രം 93 കോടി രൂപയാണ്. കല്യാണി പ്രിയ ദർശനെ പ്രധാന കഥാപാത്രമാക്കി ഡൊമനിക് അരുൺ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ലോക. മികച്ച തിരക്കഥ, സംവിധാനം, താരങ്ങളുടെ പ്രകടനം, സാങ്കേതിക മികവ് എന്നിവയാണ് ലോകയുടെ ഈ വിജയത്തിന് പിന്നിലുള്ളവ.

പല സിനിമകളെയും പിന്നിലാക്കിയാണ് ലോക കളക്ഷൻ കുതിക്കുന്നത്. ചന്ദു സലിം, നെസ്ലെൻ, പ്രശാന്ത് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാൻ, ടോവിനോ തോമസ്, മമ്മൂട്ടി തുടങ്ങിയവർ ചിത്രത്തിൽ കാമിയോ റോളിൽ എത്തുന്നുണ്ട്. മലയാള സിനിമയുടെ സാങ്കേതിക മികവ് ഉയർത്തി കാട്ടുന്ന ചിത്രമായി ലോക മാറിക്കഴിഞ്ഞു.Lokah Box Office Collection