Coffee rinse / mask
Black tea rinse / spray
Henna + indigo mix
Amla (Indian gooseberry) powder / oil
Curry leaves boiled in oil (hair massage)
Black seed oil (Kalonji oil)
Home Made Hair Darken Tip Viral: മുടിയിൽ ചെറിയ രീതിയിൽ നരകൾ കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവർക്കും ടെൻഷനാണ്. അതുകൊണ്ടുതന്നെ നര കൂടുതലായി പടരാതിരിക്കാൻ എല്ലാവരും കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി തലയിൽ അടിക്കുകയും പിന്നീടത് പല രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യാറുണ്ട്. അതേസമയം നര കണ്ടു തുടങ്ങുമ്പോൾ തന്നെ വീട്ടിലുള്ള കുറച്ച് ഇലകളും
മറ്റും ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ അവയെ കണ്ട്രോൾ ചെയ്യാനായി സാധിക്കുന്നതാണ്. പ്രത്യേകിച്ച് വെറ്റിലയുടെ ഇല ഉപയോഗിക്കുകയാണെങ്കിൽ അത് മുടിയുടെ കറുപ്പ് നിലനിർത്താനും മുടി സമൃദ്ധമായി തഴച്ചു വളരാനും സഹായിക്കുന്നതാണ്. വെറ്റില ഉപയോഗിച്ച് എങ്ങനെ ഹെയർ ഡൈ തയ്യാറാക്കി ഉപയോഗിക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
അതിനായി ഒരു പിടി അളവിൽ വെറ്റിലയുടെ ഇല, അതേ അളവിൽ കറിവേപ്പിലയുടെ ഇല, സവാളയുടെ തൊലി എന്നിവ എടുക്കുക. എടുത്തുവെച്ച എല്ലാ സാധനങ്ങളും അടി കട്ടിയുള്ള ഒരു ചീനച്ചട്ടിയിലേക്ക് ഇട്ട് ഹൈ ഫ്ലെയിമിൽ വച്ച് നല്ലതുപോലെ ചൂടാക്കി എടുക്കുക. അവയുടെ ചൂട് പോയി കഴിയുമ്പോൾ അത് ഒട്ടും വെള്ളമില്ലാത്ത ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി വച്ച പൊടിയിൽ നിന്നും ആവശ്യത്തിനുള്ളത് എടുത്ത് അതിലേക്ക് അല്പം വെളിച്ചെണ്ണ കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം മുടിയിൽ തേച്ചുപിടിപ്പിച്ച് കുറച്ചുനേരം വച്ചതിനുശേഷം കഴുകികളയുകയാണെങ്കിൽ മുടിക്ക് നല്ല രീതിയിൽ കറുത്ത നിറം ലഭിക്കുന്നതാണ്. മാത്രമല്ല മുടിയുടെ ടെക്സ്ചർ നല്ല സിൽക്കിയായി നിൽക്കുകയും, മുടി തഴച്ചു വളരുകയും ചെയ്യുന്നതിനും ഈയൊരു പാക്ക് ഗുണം ചെയ്യുന്നതാണ്.
ഇതേ രീതിയിൽ ചെയ്തു നോക്കാവുന്ന മറ്റൊരു ഹെയർ പാക്ക് കൂടി മനസ്സിലാക്കാം. അതിനായി ഒരു പിടി അളവിൽ വെറ്റിലയുടെ ഇലയെടുത്ത് അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അടിച്ചെടുക്കുക. ഈയൊരു കൂട്ട് അരിച്ചെടുത്ത് മാറ്റിവയ്ക്കാം. ശേഷം ചീനച്ചട്ടിയിലേക്ക് ഒരു ടീസ്പൂൺ അളവിൽ മൈലാഞ്ചിയുടെ പൊടിയും നെല്ലിക്കയുടെ പൊടിയും ഇട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. അതിലേക്ക് അരിച്ചുവെച്ച വെറ്റിലയുടെ വെള്ളം കുറേശ്ശെയായി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഈയൊരു കൂട്ട് തലയിൽ തേച്ചുപിടിപ്പിച്ച് കഴുകി കളയുകയാണെങ്കിൽ നരച്ച മുടി എളുപ്പത്തിൽ തന്നെ കറുക്കുകയും ആരോഗ്യമുള്ള മുടി വളരുകയും ചെയ്യുന്നതാണ്. മുടി നല്ല രീതിയിൽ സോഫ്റ്റായി കിട്ടാനായി വീട്ടിൽ തന്നെയുള്ള ചെമ്പരത്തിയുടെ ഇലയും വെറ്റിലയുടെ ഇലയും അരച്ചെടുത്ത് തലയിൽ ഷാമ്പു രൂപത്തിൽ തേച്ചു പിടിപ്പിക്കുന്നതും വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. ഇത്തരത്തിലുള്ള കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.
Home Made Hair Darken Tip Viral
🌿 Viral Homemade Hair Darkening Tips
- Coffee Rinse ☕
- Brew strong black coffee, let it cool.
- Pour over clean hair, leave 20–30 min, then rinse.
- Temporary darkening + shine.
- Black Tea Spray 🍵
- Brew 2–3 tea bags in hot water.
- Put in spray bottle, spray on hair, leave 30–40 min.
- Subtle brown/black tint with repeated use.
- Henna + Indigo Mix 🌱
- Apply henna first (reddish base).
- Follow with indigo paste → turns hair dark brown to black.
- Longer-lasting, natural dye.
- Amla & Curry Leaves Oil 🫒
- Boil curry leaves + amla powder in coconut oil.
- Massage into scalp weekly.
- Claimed to darken hair & slow greying.
- Walnut Shell Water 🌰
- Boil crushed walnut shells, cool, strain.
- Use as a rinse.
- Deep brown tint with regular use.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




