Collect Fresh Leaves
Wash Thoroughl
Dry Slightly
Crush or Blend
Boil the Extract
Home Made Hair Dye Using Papaya Leaf Tip : നമ്മൾ ആരോഗ്യ സംരക്ഷണത്തോളം പ്രാധാന്യം നൽകുന്ന ഒന്നാണ് കേശ സംരക്ഷണം. ഇവിടെ നമ്മൾ കേശ സംരക്ഷണത്തിനായുള്ള ചില മാർഗങ്ങളാണ് പരിചയപ്പെടാൻ പോകുന്നത്. ഇത് നരച്ച തലമുടി പെട്ടെന്ന് കറുപ്പിക്കുന്നതിനും മുടിയിലുണ്ടാകുന്ന താരൻ അമിതമായ മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിച്ച് തലമുടി തഴച്ച് വളരാൻ
സഹായിക്കുന്ന നല്ലൊരു ഹെയർ പാക്കാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ഇത് നമുക്ക് ഹെയർ ഡൈ ആയിട്ടും ഉപയോഗിക്കാം. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ നേരിടുന്നൊരു പ്രശ്നമാണ് തലമുടിയിൽ ഉണ്ടാകുന്ന നര. ഈ നര മാറ്റാനായി ധാരാളം കെമിക്കലുകൾ വാങ്ങി നമ്മൾ തലമുടിയിൽ പുരട്ടാറുണ്ട്. എന്നാൽ ഇത് നമുക്ക് ഭാവിയിൽ വലിയ ദോഷങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും.
എന്നാൽ യാതൊരു കെമിക്കലുകളും ഉപയോഗിക്കാതെ വളരെ നാച്ചുറലായി നമ്മുടെ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഈ പ്രശ്നങ്ങൾ പരിഹരിക്കാം. ഇത് ഉണ്ടാക്കുന്നതിനായി ഒരു പാനെടുത്ത് അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുക്കണം. അടുത്തതായി ഇതിലേക്ക് ഒരു സ്പൂൺ തേയിലപ്പൊടി കൂടെ ചേർത്ത് കൊടുക്കണം. ഓരോരുത്തരുടെ മുടിയുടെ നീളത്തിനനുസരിച്ച് നമുക്ക് എടുക്കുന്ന സാധനങ്ങളുടെ
അളവിലും മാറ്റം വരുത്താവുന്നതാണ്. അടുത്തതായി ഇതിലേക്ക് ഒരു സ്പൂൺ ഉലുവ കൂടി ചേർത്ത് കൊടുക്കുന്നുണ്ട്. തലമുടി വളരുന്നതിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഉലുവ. അടുത്തതായി നമ്മൾ ചേർത്ത് കൊടുക്കുന്നത് നല്ല കരിംജീരകമാണ്. പപ്പായ ഇല കൊണ്ട് ഒറ്റ യൂസിൽ മുടി കട്ടക്കറുപ്പാവുന്നത് എങ്ങനെയെന്നറിയാൻ താഴെ കാണുന്ന വീഡിയോ കണ്ടോളൂ… Video Credit : SN beauty vlogs
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




