Sarvam Maya Movie Update : മലയാള പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ ആവാത്ത നടനാണ് നിവിൻ പോളി. നിരവധി നല്ല ചിത്രങ്ങൾ സമ്മാനിച്ച താരമാണ് അദ്ദേഹം. ഒരു സമയം മികച്ച സിനിമകൾ മാത്രം പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്ന താരം പിനീട് അവതരിപ്പിച്ച സിനിമകൾ പ്രേക്ഷക സ്വീകാര്യത നേടിയില്ല. ഒരു ഇടവേളക്ക് ശേഷം താരം വീണ്ടും പ്രേക്ഷക മുന്നിലേക്ക് എത്തുകയാണ്. ഹൊറർ കോമഡി ജോണറിൽ ആണ് സിനിമ ഒരുങ്ങുന്നത്.
ക്രിസ്തുമസ്സ് ഗംഭീരമാക്കാൻ നിവിൻ ഒരുങ്ങി

വലിയ പ്രതീക്ഷയാണ് ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്. ഡിസംബർ 25 ന് ക്രിസ്മസ് റിലീസ് ആയി ചിത്രം തിയേറ്ററുകളിൽ എത്തും. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന അടുത്ത ചിത്രമാണിത്. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം അജു വർഗീസ്-നിവിൻ പോളി കോമ്പോ ഒരുമിക്കുന്ന സിനിമ കൂടിയാണ് സർവ്വം മായ.
പ്രേക്ഷരെ ചിരിപ്പിക്കാൻ ആ അടിപൊളി കോമ്പോ വീണ്ടും ഒന്നിക്കുന്നു.

സിനിമയിൽ ഇവരുടെ കോമ്പിനേഷൻ വളരെ രസകരമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന സംവിധായകൻ പറഞ്ഞു. അജു-നിവിൻ കോമ്പോയിൽ പുറത്തിറങ്ങിയ ടോപ് 3 സിനിമകളിൽ ഈ ചിത്രവും ഉണ്ടാകുമെന്നും അഖിൽ സത്യൻ പറഞ്ഞു. നിവിൻ ആണ് അജുവിനെ ഈ സിനിമയിലേക്ക് സജസ്റ്റ് ചെയ്തത്. അജു വന്നുകഴിഞ്ഞപ്പോൾ ഈ സിനിമയ്ക്ക് ഉണ്ടായ മാറ്റം ഭയങ്കരമാണ്. അജുവിന് നിവിൻ കൊടുക്കുന്ന സ്‌പേസിനെക്കുറിച്ച് പറയാതെ വയ്യ എന്നും അഖിൽ സത്യൻ പറഞ്ഞു.

ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ അത് ഒരുപാട് എൻജോയ് ചെയ്യുന്നുണ്ട് എന്നും അഖിൽ സത്യന്റെ കൂട്ടിച്ചേർത്തു. സിനിമയുടെ രചനയും എഡിറ്റിങ്ങും അഖിൽ തന്നെയാണ് നിർവഹിക്കുന്നത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശരൺ വേലായുധനാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. ജസ്റ്റിൻ പ്രഭാകറാണ് സംഗീതം നിർവഹിക്കുന്നത്. ജനാർദ്ദനൻ, പ്രീതി മുകുന്ദൻ, അൽത്താഫ് സലിം എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. Sarvam Maya Movie Update
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




