Malayalam Vanolam Lal Salaam : ദാദാസാഹേബ് ഫാല്‍ക്കെ അവാർഡ് ജേതാവ് മോഹൻലാലിന് സ്നേഹ ആദരവ്. ‘മലയാളം വാനോളം ലാൽ സലാം’ എന്ന പരിപാടി കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് നടന്നത്. ഗംഭീര സ്വീകരണമായിരുന്നു പരിപാടിക്ക് ലഭിച്ചത്. പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ദേയമാകുന്നത്. സ്റ്റേജിൽ കയറിയ ലാലേട്ടൻ ഗായകർക്കെല്ലാം കൈകൊടുക്കുന്നുണ്ട്. മൃദുല വാര്യർ, മഞ്ജരി, സുജാത, റിമി ടോമി, എം ജി ശ്രീകുമാർ തുടങ്ങി നിരവധി പേർ സ്റ്റേജിലുണ്ട്.
മലയാളം വാനോളം ലാൽ സലാം

ഇതിൽ എംജി ശ്രീകുമാർ, റിമി ടോമി എന്നിവർക്കരികിലേക്ക് എത്തുമ്പോൾ ഉള്ള മോഹൻലാലിന്റെ റിയാക്ഷൻ ആണ് ശ്രദ്ദേയമാകുന്നത്. മോഹൻലാൽ അരികിലേക്ക് എത്തുമ്പോൾ കാല് തൊട്ടു തൊഴാൻ പല തവണ റിമി ടോമി ശ്രമിക്കുന്നു. ഒടുവിൽ മോഹൻലാൽ റിമിയെ ചിരിച്ചുകൊണ്ട് കെട്ടിപിടിക്കുന്നതും ആണ് വീഡിയോയിൽ കാണുന്നത്. ശേഷം എല്ലാവർക്കും കൈകൊടുത്ത് എംജി ശ്രീകുമാറിനെ മോഹൻലാൽ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ ഉണ്ട്. ഇതോടെ വീഡിയോ റിമിയും എംജി ശ്രീകുമാറും തൂക്കി എന്നാണ് ആരാധകർ കമന്റ് ചെയുന്നത്.
മലയാളത്തിന്റെ അതുല്യ കലാകാരന് സ്നേഹ ആദരവ്.

പരിപാടിക്കിടെ മോഹൻലാൽ ആലപിച്ച പാട്ടും വൈറലായിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ടു എന്ന സിനിമയിലെ മോഹൻലാൽ ആലപിച്ച ‘കൈതപ്പൂവിൻ’ എന്ന ഗാനമാണ് വേദിയിൽ അദ്ദേഹം വീണ്ടും ആലപിച്ചത്. ഗായിക ജ്യോത്സനയും മോഹൻലാലിനൊപ്പം പാടിയിരുന്നു. തന്റെ നാട്ടില്‍ വെച്ച് തന്നെ ഇത്രയും ഗംഭീരമായ ഒരു പരിപാടി ഒരുക്കിയതില്‍ നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഫാല്‍ക്കെ സിനിമയ്ക്കായി നടത്തിയ സമര്‍പ്പണം ഏവര്‍ക്കും മാതൃകയാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.

ദാദാ സാഹിബ് ഫാല്‍ക്കെയില്‍ നിന്ന് ഇന്ത്യന്‍ സിനിമ ഏറെ മുന്നോട്ടുപോയി എന്നും അപ്പോഴും സിനിമ എന്ന ആകാശത്ത് തിളങ്ങുന്ന നക്ഷത്രം ആയി അദ്ദേഹം നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ 23നാണ് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയത്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വച്ചായിരുന്നു ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്. Malayalam Vanolam Lal Salaam
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




