Ullas Pandalam : പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച കലാകാരനാണ് ഉല്ലാസ് പന്തളം. വിവിധ പരിപാടികളിലൂടെ മലയാള പ്രേക്ഷകർക്ക് സുപരിചിതനായ വെക്തി കൂടിയാണ് അദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ അവസ്ഥയാണ് ഇപ്പോൾ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. സംസാരത്തിൽ വ്യക്തതയില്ലാതെ നടക്കാൻ കഴിയാതെ ഒരു അവസ്ഥയിലാണ് കലാകാരൻ ഇപ്പോൾ ഉള്ളത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
നടക്കാൻ പോലും കഴിയാതെ ഉല്ലാസ് പന്തളം

അവിടെ നിന്നുമുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പര സഹായമില്ലാതെ നടക്കാൻ കഴിയില്ല കലാകാരനിപ്പോൾ. ഊന്നുവടിയുടെ സഹായത്തോടെയാണ് നടൻ വേദിയിലെത്തിയത്. സ്‌ട്രോക്ക് വന്നതിൽ പിന്നെയാണ് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉടലെടുത്തത്. അതിൽ പിന്നെ നടക്കാൻ സഹായം വേണം. ‘എനിക്ക് സ്‌ട്രോക്ക് വന്ന കാര്യം ആർക്കും അറിയില്ല. ചില ആർട്ടിസ്റ്റുകൾക്ക് മാത്രമെ അറിയുകയുള്ളൂ.
പ്രാർത്ഥനയുമായി മലയാള പ്രേക്ഷകർ.

ഇതിന്റെ വീഡിയോ പുറത്തു പോകുമ്പോൾ ആണ് എല്ലാവരും അറിയൂ’ എന്ന് വേദിയിൽ എത്തിയ ഉല്ലാസ് പറഞ്ഞു. ടെലിവിഷൻ അവതാരക ലക്ഷ്മി നക്ഷത്രയും വേദിയിൽ ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് പോകാനിറങ്ങിയതും ഉല്ലാസിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഈ സമയം ‘ചിരിച്ചുകൊണ്ട് പോകൂ ഉല്ലാസ് ഏട്ടാ, എല്ലാ ശരിയാകും’ എന്ന് ലക്ഷ്മി പറയുന്നുണ്ട്. കോമഡി ഷോകളിലൂടെയും മിമിക്രിയിലൂടെയും മലയാളികൾക്ക് സുപരിചിതനായ കലാകാരനാണ് ഉല്ലാസ് പന്തളം.

തിരുവല്ലയിൽ നടന്ന ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ വിഡീയോയിലൂടെയാണ് ഈ വിവരം പ്രേക്ഷകർ അറിയുന്നത്. വിശുദ്ധ പുസ്തകം, കുട്ടനാടൻ മാർപ്പാപ്പ, നാം, ചിന്ന ദാദ തുടങ്ങിയ സിനിമകളിൽ ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഉല്ലാസ് പന്തളം രണ്ടാമത് വിവാഹിതനായത്. ആദ്യ ഭാര്യയുടെ മരണശേഷം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ദിവ്യയെയാണ് ഉല്ലാസ് വിവാഹം ചെയ്തത്. താരത്തിന്റെ അവസ്ഥ കണ്ട് നിരവധി പേരാണ് പ്രാർത്ഥനയുമായി എത്തിയത്. പൂർണ ആരോഗ്യവാനായി വീണ്ടും തിരിച്ചു വരും എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. Ullas Pandalam
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




