രാവണപ്രഭുവിന് ശേഷം അടുത്ത റീ റിലീസ്; ഗുരു റീ റിലീസ് ചെയ്യുമെന്ന് മധുപാൽ..!! | Guru Re Release

Guru Re Release : ഇത് അയാളുടെ കാലമല്ലേ; ഇത് വെറുമൊരു വാചകമല്ല. നിലവിൽ പ്രവർത്തികമായിക്കൊണ്ടിരിക്കുന്ന വാചകമാണ്. അതെ ഇത് അയാളുടെ കാലമാണ്. 2025 മോഹൻലാൽ എന്ന നടനവിസ്മയം ഭരിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ സിനിമകളും റീ റിലീസ് ചിത്രങ്ങളും വൻ വിജയത്തോടെയാണ് മുന്നേറുന്നത്. ഈ വർഷം ആദ്യം റിലീസ് ചെയ്ത എമ്പുരാൻ തുടങ്ങി ഒടുവിൽ ഇറങ്ങിയ രാവണപ്രഭു വരെ തിയേറ്ററിൽ ഓളം ഉണ്ടാക്കിയിരിക്കുകയാണ്. ആരാധകർ തിയേറ്ററുകളിൽ ആഘോഷിക്കുന്ന കാഴ്ചയാണുള്ളത്. രാവണപ്രഭുവിന് ശേഷം അടുത്ത റീ റിലീസ് സ്പടികം, മണിച്ചിത്ര […]

Guru Re Release : ഇത് അയാളുടെ കാലമല്ലേ; ഇത് വെറുമൊരു വാചകമല്ല. നിലവിൽ പ്രവർത്തികമായിക്കൊണ്ടിരിക്കുന്ന വാചകമാണ്. അതെ ഇത് അയാളുടെ കാലമാണ്. 2025 മോഹൻലാൽ എന്ന നടനവിസ്മയം ഭരിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ സിനിമകളും റീ റിലീസ് ചിത്രങ്ങളും വൻ വിജയത്തോടെയാണ് മുന്നേറുന്നത്. ഈ വർഷം ആദ്യം റിലീസ് ചെയ്ത എമ്പുരാൻ തുടങ്ങി ഒടുവിൽ ഇറങ്ങിയ രാവണപ്രഭു വരെ തിയേറ്ററിൽ ഓളം ഉണ്ടാക്കിയിരിക്കുകയാണ്. ആരാധകർ തിയേറ്ററുകളിൽ ആഘോഷിക്കുന്ന കാഴ്ചയാണുള്ളത്.

രാവണപ്രഭുവിന് ശേഷം അടുത്ത റീ റിലീസ്

സ്പടികം, മണിച്ചിത്ര താഴ്, ദേവദൂതൻ, ചോട്ടാ മുംബൈ എന്നിങ്ങനെ ചിത്രങ്ങൾ റീ റിലീസ് ചെയ്തിരുന്നു. ഇപ്പോൾ രാവണപ്രഭുവും റിലീസ് ചെയ്തതോടെ ആവേശം അടക്കാൻ അവരെയാണ് ആരാധകർ. ആരാധകർക്കായി ഇനി തിയേറ്ററിൽ എത്തുന്ന മോഹൻലാൽ ചിത്രം ഗുരു ആണ്. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ മധുപാൽ ആണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ‘രാവണപ്രഭു റീ റീലിസ് ചെയ്ത പോലെ അടുത്ത മോഹൻലാൽ സിനിമ ഗുരു ആണ് എന്ന് അദ്ദേഹം പറഞ്ഞു.

ഗുരു റീ റിലീസ് ചെയ്യുമെന്ന് മധുപാൽ.

ഇപ്പോഴും സിനിമ യൂട്യൂബിലോ ടിവിയിലോ വരുമ്പോൾ ഒരുപാട് പേർ ചോദിക്കുന്ന ചോദ്യമാണ് ഇതെന്നും സിനിമ വീണ്ടും ഒന്ന് തിയേറ്ററിൽ ഇറക്കി കൂടെയെന്ന് പലരും ചോദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന കാര്യം ഈ സിനിമയുടെ കഥ ആലോചിക്കുമ്പോൾ മുതൽ സിനിമയുടെ ഭാഗമായി ഉണ്ടായിരുന്നു എന്നതാണ്. ഞാൻ ചെയ്തിട്ടുള്ള സിനിമകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗുരു. അതുമാത്രമല്ല മലയാളത്തിൽ ഒരു സിനിമ ആദ്യമായി ഓസ്‌കറിന്‌ പോകുന്നുവെന്നത് ഭാഗ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോർക്കിലെ ഫിലിം സ്കൂളിൽ പഠിപ്പിക്കാൻ എടുത്ത് വെച്ചിട്ടുള്ള സിനിമകളിൽ ഒന്നാണ് അത് എന്നും മധുപാൽ പറഞ്ഞു. 1997 ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ചിത്രമാണ് ഗുരു. സി ജി രാജേന്ദ്ര ബാബു എഴുതിയ ഫാന്റസി ഡ്രാമ ചിത്രമാണിത്. മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ സിനിമയിൽ സുരേഷ് ഗോപി, മധുപാൽ, സിത്താര, കാവേരി, ശ്രീലക്ഷ്മി, നെടുമുടി വേണു, ശ്രീനിവാസൻ തുടങ്ങി നിരവധി പേർ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ സംഗീതവും ഗാനങ്ങളും രചിച്ചത് ഇളയരാജയാണ്. Guru Re Release