Ravanaprabhu Effect On Social Media

ഇത് ഞാൻ ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാണ് മോനെ; സോഷ്യൽ മിഡിൽ ഫുൾ ലാലേട്ടൻ മായം..!! | Ravanaprabhu Effect On Social Media

Ravanaprabhu Effect On Social Media : പെറ്റ് ഡിറ്റക്ടീവ് എന്ന ഷറഫുദ്ധീൻ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി ചെയ്ത വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മോഹൻലാലിനെ ഫോണിൽ വിളിച്ച് രാവണപ്രഭു റിലീസ് തീയതി മാറ്റാമോയെന്ന് ഷറഫുദ്ധീൻ ആദ്യം ചോദിക്കുന്നത്. തന്റെ കൈയ്യിലുള്ള പൈസ മുഴുവൻ ഇട്ടിട്ടാണ് ഈ സിനിമ ചെയ്തതെന്നും രണ്ടു മോഹൻലാലിനെ താങ്ങാൻ കഴിയില്ലെന്നും നടൻ പറയുന്നു. ‘ഇത് ഞാൻ ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാണ് മോനെ’ എന്ന രാവണപ്രഭുവിലെ മാസ്സ് ഡയലോഗ് ആണ് […]

Ravanaprabhu Effect On Social Media : പെറ്റ് ഡിറ്റക്ടീവ് എന്ന ഷറഫുദ്ധീൻ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി ചെയ്ത വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മോഹൻലാലിനെ ഫോണിൽ വിളിച്ച് രാവണപ്രഭു റിലീസ് തീയതി മാറ്റാമോയെന്ന് ഷറഫുദ്ധീൻ ആദ്യം ചോദിക്കുന്നത്. തന്റെ കൈയ്യിലുള്ള പൈസ മുഴുവൻ ഇട്ടിട്ടാണ് ഈ സിനിമ ചെയ്തതെന്നും രണ്ടു മോഹൻലാലിനെ താങ്ങാൻ കഴിയില്ലെന്നും നടൻ പറയുന്നു. ‘ഇത് ഞാൻ ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാണ് മോനെ’ എന്ന രാവണപ്രഭുവിലെ മാസ്സ് ഡയലോഗ് ആണ് മോഹൻലാൽ തിരിച്ചു പറയുന്നത്.

ഇത് ഞാൻ ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാണ് മോനെ

അതുകൊണ്ട് പെറ്റ് ഡിറ്റക്ടീവിന്റെ റിലീസ് ഒക്ടോബർ പത്താം തീയതിയിലേക്ക് മാറ്റിയെന്നും ഷറഫുദ്ധീൻ പറഞ്ഞു. പുതിയ ചിത്രമായ പെറ്റ് ഡിറ്റക്റ്റീവിന്റെ പ്രോമോ വീഡിയോ ആയിട്ടാണ് ഷറഫുദ്ധീൻ ഈ കോമഡി വീഡിയോ പങ്കുവെച്ചത്. ആരാധകരും സിനിമാപ്രേമികളും ഇരുകയ്യും നീട്ടിയാണ് ഈ വീഡിയോയയെ സ്വീകരിച്ചത്. ഷറഫുദ്ധീൻ കലക്കി എന്നും ഇതിലും മികച്ച പ്രൊമോഷൻ വേറെയില്ല എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്. ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീൻ നിർമ്മിക്കുന്ന ചിത്രമാണ് ‘പെറ്റ് ഡിറ്റക്ടീവ്’.

സോഷ്യൽ മിഡിൽ ഫുൾ ലാലേട്ടൻ മായം.

ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ഒരു പക്കാ ഫൺ എന്റർടൈനർ ആകും സിനിമ എന്നാണ് ട്രൈലെർ നൽകുന്ന സൂചന. ഒക്ടോബർ 16 ന് സിനിമ ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. കുട്ടികൾ ഉൾപ്പെടെ എല്ലാത്തരം പ്രേക്ഷകരെയും പൊട്ടിച്ചിരിപ്പിക്കുന്ന ഒരു വിനോദ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. അതേസമയം ലാലേട്ടന്റെ രാവണപ്രഭുവിനെ ആഘോഷിക്കുന്ന ആരാധകരുടെ വിഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

റീലീസ് ചെയ്ത് രണ്ട് ദിവസം പൂർത്തിയാകുമ്പോൾ 1.45 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റീലീസ് ചെയ്ത് ആദ്യ ദിവസം 70 ലക്ഷം ആയിരുന്നു സിനിമയുടെ കളക്ഷൻ. രണ്ടാം ദിവസം 72 ലക്ഷത്തിലധികം സിനിമ നേടിയിട്ടുണ്ടെന്നാണ് സൂചന. അങ്ങനെ ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് ചിത്രം സ്വന്തമാക്കിയിരിക്കുന്നത് 1.42 കോടിയാണ്. സിനിമ 2 കോടി മറകടക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. Ravanaprabhu Effect On Social Media