Rishab Shetty Imitating Actor Mohanlal : സോഷ്യൽ മീഡിയ തുറന്നാൽ ലാലേട്ടൻ പ്രഭാവലയമാണ് കാണാൻ സാധിക്കുന്നത്. ഒരുഭാഗത് ലാലേട്ടൻ സിനിമ രാവണപ്രഭു റീ റിലീസ് ആണെങ്കിൽ മറ്റൊരു ഭാഗത്ത് ലാലേട്ടനെ പ്രശംശിക്കുകയുമാണ്. ഇപ്പോളിതാ അമിതാഭ് ബച്ചന്റെ കോൻ ബനേഗാ കോർപതി എന്ന പരിപാടിയിൽ എത്തിയ റിഷഭ് ഷെട്ടിയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. അമിതാഭ് ബച്ചൻ മുന്നിൽ മോഹൻലാലിൻറെ ഡയലോഗ് പറഞ്ഞു കൊണ്ട് മുണ്ട് മടക്കി കുത്തുന്നതാണ് വിഡിയോയിൽ ഉള്ളത്.

എന്താ മോനെ ദിനേശാ.
‘എന്താ മോനെ ദിനേശാ..’ എന്ന് പറഞ്ഞു കൊണ്ട് റിഷബ് ഷെട്ടി മുണ്ട് മടക്കി കുത്തുന്നു. നിറഞ്ഞ കയ്യടിയാണ് സദസിൽ ലഭിച്ചത്. ശേഷം സോഷ്യൽ മീഡിയയിലും നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. റിഷബ് ഒരു പക്കാ ഫാൻ ബോയ് എന്നാണ് കമന്റുകളിൽ നിറയുന്നത്. അതേസമയം അമിതാഭ് ബച്ചനൊപ്പം വേദി പങ്കിട്ട നിമിഷത്തിന് നന്ദി പറഞ്ഞുകൊണ്ട് റിഷബ് ഷെട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് റിഷബ് ഷെട്ടി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം കാന്താര.

ലാലേട്ടൻ സ്റ്റൈലിൽ മുണ്ട് മടക്കി കുത്തി റിഷഭ് ഷെട്ടി.
എല്ലാ കോണിൽ നിന്നും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാന്താര ചാപ്റ്റർ 1 മികച്ച കളക്ഷനും നേടുന്നുണ്ട്. ആഗോളതലത്തിൽ 500 കോടി നേടിയ സിനിമ 1000 കോടിയിലേക്ക് കുതിക്കുകയാണ്. റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ 2022ൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തിയിരുന്നു.

ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. മികച്ച കളക്ഷനുമായി മുന്നേറികൊണ്ടിരിക്കവെയാണ് ഇപ്പോൾ ലാലേട്ടൻ സ്വഗുമായി നടൻ എത്തിയത്. ഇങ് കേരളത്തിൽ മാത്രമല്ല അങ് ബോളിവുഡിൽ വരെ അദ്ദേഹത്തിന്റെ സാന്നിധ്യമാണ്. അതാണ് മലയാളത്തിന്റെ മോഹൻലാൽ. Rishab Shetty Imitating Actor Mohanlal
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




