Mathew Thomas Open Up Her Love : മാത്യു തോമസ് പേർളി മാണിക്ക് നൽകിയ ഇന്റർവ്യൂ ആണ് ഇപ്പോൾ ശ്രദ്ദേയമാകുന്നത്. അതിൽ തരാം പറയുന്ന ചില വാക്കുകളുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രണയത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് മാത്യു തോമസ് നൽകുന്ന മറുപടിയാണ് ആകര്ഷകമാകുന്നത്. തനിക്ക് പ്രണയത്തെക്കുറിച്ച് കാര്യമായി അറിവില്ല എന്നും അതിൽ ഒട്ടും ഭാഗ്യമില്ലെന്നും നടൻ പറയുന്നു.

വിഷമം പറയാൻ പോലും തനിക്ക് ഒരു ലവ് ഇല്ല
വിഷമം പറയാൻ പോലും തനിക്ക് ഒരു ലവ് ഇല്ലെന്നും മറ്റുള്ളവർ അടിച്ചുപൊളിക്കുന്നത് കാണുമ്പോൾ കൊതിയാകുമെന്നും മാത്യു പറയുന്നു. തമാശ രൂപേണയാണ് മാത്യുവിന്റെ മറുപടി. പ്രണയത്തെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് പേർളി ചോദിക്കുന്നു. ശേഷം ‘പ്രണയത്തെക്കുറിച്ച് എനിക്ക് കാര്യമായി അറിയില്ല, എനിക്ക് പ്രണയത്തിൽ ഒട്ടും ഭാഗ്യമില്ല. വിഷമം പറയാൻ പോലും ഒരു ലവ് ഇല്ല, എന്നെക്കാളും ചെറിയ പിള്ളേരൊക്കെ അടിച്ചുപൊളിക്കുകയാണ്.

ചിരി പടർത്തി മാത്യു തോമസിന്റെ വാക്കുകൾ..
കാണുമ്പോൾ കൊതിയാകും’ എന്ന് പറയുന്നു. ശേഷം എങ്ങനത്തെ പെണ്ണിനെയാണ് മാത്യൂവിന് ഇഷ്ടമെന്ന് ചോദിക്കുന്നു. എങ്ങനത്തെ പെണ്ണ് എന്ന് ഒന്നുമില്ല പെണ്ണ് ആയാൽ മതി എന്ന് മാത്യു പറഞ്ഞു. ശേഷം ഇരുവരും കൂടി പൊട്ടി ചിരിക്കുന്നതാണ് കാണുന്നത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന നൈറ്റ് റൈഡേഴ്‌സ് ആണ് മാത്യുവിന്റെ വരാനിരിക്കുന്ന ചിത്രം. നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

നെല്ലിക്കാംപോയിൽ എന്ന ഗ്രാമത്തിൽ നടക്കുന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. Mathew Thomas Open Up Her Love
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




