Vishnu Vishal New Movie : രാക്ഷസൻ എന്ന ഒറ്റ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പട്ടയ നടനാണ് വിഷ്ണു വിശാൽ. ഏറെ ശ്രദ്ദേയമായ സിനിമയാണ് രാക്ഷസൻ. താരത്തിന്റെ പെർഫോമൻസ് ഗംഭീരം എന്നായിരുന്നു ആരാധകർ അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ സിനിമയിൽ താൻ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് നടൻ വിഷ്ണു വിശാൽ. നിർമാതാക്കൾ മാറിമറിയുന്നതിനാൽ തന്റെ ഓരോ സിനിമകളും ഒന്നോ രണ്ടോ വർഷമെടുത്താണ് തിയേറ്ററുകളിൽ എത്തുന്നത്.

രാക്ഷസനു ശേഷം ക്രൈം ത്രില്ലർ ചിത്രവുമായി വിഷ്ണു;
എന്നും തനിക്ക് അതിൽ വിഷമമുണ്ടെന്നും വിഷ്ണു വിശാൽ പറഞ്ഞു. തന്റെ ഒരു സിനിമ നല്ല രീതിയിൽ വിജയിച്ചാൽ പോലും ഇൻഡിസ്ട്രിയിൽ നിന്ന് ആരും തന്നെ വിളിച്ച് അഭിനന്ദിക്കാറില്ല എന്നും വിഷ്ണു പറഞ്ഞു. രാക്ഷസന് ശേഷം ഒൻപത് സിനിമകളാണ് ഡ്രോപ്പ് ആയതെന്നും വിഷ്ണു കൂട്ടിച്ചേർത്തു. ഗാട്ട ഗുസ്തി ആറ് നിർമാതാക്കൾ മാറിയതിന് ശേഷമാണ് സിനിമയായി മാറിയത്. എഫ്ഐആറിന് മൂന്ന് നിർമാതാക്കൾ മാറി.

വമ്പൻ വരവേല്പുമായി കേരളം.
രാക്ഷസന് ശേഷം ഒൻപത് സിനിമകളാണ് ഡ്രോപ്പ് ആയത്. അതിന്റെ വിഷമം എന്നും എന്റെ ഉള്ളിലുണ്ട്. അതുകൊണ്ടാണ് ഞാൻ ഒരു നിർമാതാവായി മാറിയത്. എഫ്ഐആറും ഗാട്ട ഗുസ്തിയും വിജയിച്ചിട്ടും മൂന്ന് വർഷത്തോളം എനിക്ക് സിനിമകൾ ഉണ്ടായിരുന്നില്ല.നവാഗതനായ പ്രവീൺ കെ രചിച്ചു സംവിധാനം ചെയ്ത ആര്യൻ ആണ് ഇനി പുറത്തിറങ്ങാനുള്ള വിഷ്ണു വിശാൽ ചിത്രം. ക്രൈം ത്രില്ലർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

സിനിമ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. ചിത്രം ഒക്ടോബർ 31 ന് ആഗോള റിലീസായെത്തും. വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിക്കുന്നത്. ‘രാക്ഷസൻ’ എന്ന വമ്പൻ ഹിറ്റിന് ശേഷം വീണ്ടുമൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ നായകനായി എത്തുകയാണ് വിഷ്ണു. ‘എ പെർഫെക്റ്റ് ക്രൈം സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. Vishnu Vishal New Movie
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




