Mammoottis Amaram Re Release : മമ്മൂട്ടി ആരാധകർക്കായി പുത്തൻ റീറെലെസ് ചിത്രങ്ങളായാണ് എത്തുന്നത്. എവർഗ്രീൻ ക്ലാസിക് ചിത്രമായ അമരം റീ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ റീ റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ്. ലോഹിതദാസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത സിനിമയാണ് അമരം. സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ ചർച്ചയായിരുന്നു. 34 വർഷത്തിന് ശേഷമാണ് സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്.

റീ റിലീസിനൊരുങ്ങി അമരം
നവംബർ 7ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും. വല്യേട്ടൻ, വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളാണ് നേരത്തെ റീ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങൾ. 4K ഡോൾബി അറ്റ്മോസിലാണ് സിനിമ ഒരുങ്ങുന്നത്. 1991 ഫെബ്രുവരി ഒന്നിനായിരുന്നു അമരം റിലീസ് ചെയ്തത്. മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതപശ്ചാത്തലമാക്കിയുള്ള ഇമോഷണല്‍ ഡ്രാമയായിരുന്നു അമരം. തിയേറ്ററില്‍ വലിയ വിജയമായിരുന്നു ചിത്രം നേടിയത്. 200 ദിവസത്തോളമാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയത്.

എവർഗ്രീൻ ക്ലാസിക് ചിത്രം പ്രേക്ഷകരിലേക്ക്.
അതേസമയം മമ്മൂട്ടി ആരാധകരുടെ പക്കൽ നിന്നും സന്തോഷകരമായ പ്രതികരണമല്ല ഉയരുന്നത്. രാജമാണിക്യം, മായാവി, ബിഗ് ബി തുടങ്ങിയ സിനിമകളാണ് റീ റിലീസ് ചെയേണ്ടത് എന്നാണ് ആരാധകർ പറയുന്നത്. അമരം പോലെയുള്ള സിനിമകൾക്ക് റീ റിലീസിൽ ആളെക്കൂട്ടാൻ സാധിക്കില്ല എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. മധു അമ്പാട്ട്, ജോണ്‍സണ്‍, രവീന്ദ്രന്‍, വി.ടി. വിജയന്‍, ബി.ലെനിന്‍ തുടങ്ങി പ്രതിഭാധനരായ പിന്നണി പ്രവര്‍ത്തകര്‍ അണിനിരന്ന ചിത്രം കൂടിയായിരുന്നു അമരം.

സിനിമയിലെ ഗാനങ്ങളെല്ലാം ഇന്നും എവര്‍ഗ്രീന്‍ സോങ്‌സാണ്. കൂടാതെ ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും പ്രകടനം അവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ചതാണ്. ഭാര്‍ഗവിയായുള്ള പെര്‍ഫോമന്‍സിലൂടെ കെ പി എ സി ലളിതയ്ക്ക് മികച്ച സഹനടിയ്ക്കുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളാൾ ലഭിച്ചിരുന്നു. മുരളിയ്ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. Mammoottis Amaram Re Release
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




