mohanlal tharun moorthy next movie : മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് തുടരും. മികച്ച പ്രതികരണം ആയിരുന്നു സിനിമ നേടിയത്. പ്രതികരണം മാത്രമല്ല ബോക്സ് ഓഫീസ് കളക്ഷനും തൂകിയായിരുന്നു തുടരും മുന്നേറിയത്. എമ്പുരാന് ശേഷം മോഹൻലാലിന്റെ തുടർച്ചയായ രണ്ടാമത്തെ 200 കോടി ചിത്രമായിരുന്നു തുടരും. ഇപ്പോഴിതാ മോഹൻലാൽ തരുണാമൂർത്തി കൂട്ടുകെട്ട് വീണ്ടും ഒരുമിക്കാൻ ഒരുങ്ങുകയാണ്.

മോഹൻലാൽ തരുൺ മൂർത്തി ചിത്രം
തുടരുമിന്റെ സക്സസ് മീറ്റിൽ വെച്ച് നിർമാതാവ് എം രഞ്ജിത് ആണ് ഈ അപ്ഡേറ്റ് പുറത്തുവിട്ടത്. എം രഞ്ജിത്തിന്റെ രജപുത്ര വിഷ്വൽ മീഡിയ തന്നെയാകും പുതിയ ചിത്രവും നിർമിക്കുന്നത്. ‘മോഹൻലാലിനെ വെച്ചുള്ള അടുത്ത സിനിമയാണ് ഞാൻ തരുൺ മൂർത്തിക്ക് കൊടുക്കാൻ പോകുന്നത്. തരുൺ മൂർത്തി അടുത്ത മോഹൻലാൽ ചിത്രം ചെയ്യുന്നു’ എന്നാണ് എം രഞ്ജിത് വേദിയിൽ പറഞ്ഞത്. തുടരുമിന്റെ രണ്ടാം ഭാഗത്തിനെക്കുറിച്ചുള്ള ചർച്ചകൾ നേരത്തെ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.

പുതിയ അപ്ഡേറ്റുമായി നിർമാതാവ് എം രഞ്ജിത്
ഈ ചിത്രം പുതിയ കഥ ആകുമെന്നാണ് പ്രതീക്ഷ. നേരത്തെ മോഹൻലാലുമായി വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് തരുൺ മൂർത്തി മനസുതുറന്നിരുന്നു. ‘മോഹൻലാലുമായി ഒരു സിനിമയ്ക്കുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കഥകൾക്കായുള്ള അന്വേഷണവും നടക്കുന്നുണ്ട്. തുടരും രണ്ടാം ഭാഗത്തിനെപ്പറ്റി ഇപ്പോൾ ആലോചിക്കുന്നില്ല എന്നും അത് ഒരു ഒറ്റ സിനിമയായി തന്നെ തുടരട്ടെ’ എന്നായിരുന്നു തരുൺ മൂർത്തിയുടെ വാക്കുകൾ.

തരുൺ മൂർത്തി സംവിധാനം തുടരും മികച്ച വിജയത്തോടൊപ്പം പ്രഗത്ഭനായ ഒരു കലാകാരനെ കൂടിയാണ് മലയാള സിനിമക്ക് സമ്മാനിച്ചത്. സിനിമയിൽ വില്ലൻ വേഷത്തിൽ എത്തിയ പ്രകാശ് വർമ അവിസ്മരണീയ പ്രകടനമാണ് കാഴ്ചവച്ചത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. പ്രകാശ് വർമ്മ അവതരിപ്പിച്ച ജോർജ് സാർ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. കെ ആര് സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.mohanlal tharun moorthy next movie
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




