Vismaya Mohanlal New Movie : നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന സിനിമയിലൂടെയാണ് താര പുത്രി അഭിനയ രംഗത്തേക്കെത്തുന്നത്. ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. മോഹൻലാലുംൽ, പ്രണവ് മോഹൻലാൽ, സുചിത്ര, വിസ്മയ, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് തുടക്കം. ആക്ഷൻ മൂഡിലാണ് സിനിമ ഒരുങ്ങുന്നത് എന്ന റിപ്പോർട്ടുകളുണ്ട്. മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചിട്ടുള്ള ആളാണ് വിസ്മയ.

ജൂഡ് ആന്തണി ജോസഫ് ചിത്രം തുടക്കത്തിന്റെ പൂജ നടന്നു
അതിനാൽ തന്നെ സിനിമ ആക്ഷൻ ആണെന്നാണ് വരുന്ന വിവരങ്ങൾ. സിനിമയിൽ ആന്റണി പെരുമ്പാവൂരിന്റെ മകനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണിത്. പൂജക്കിടെ പറഞ്ഞ സുചിത്ര മോഹൻലാലിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ മക്കൾ രണ്ട് പേരും സിനിമയിൽ എത്തുമെന്ന് വിചാരിച്ചിരുന്നില്ലെന്നും ഈ വർഷം തങ്ങൾക്ക് വളരെ പ്രിയപ്പെട്ടതാണെന്നും സുചിത്ര പറഞ്ഞു.

കുടുംബ സമേതം വിസ്മയ മോഹൻലാൽ.
മോഹൻലാലിന്റെ ഭാര്യ എന്നതിനേക്കാൾ വിസ്മയയുടെ അമ്മ എന്ന രീതിയിൽ ആണ് എനിക്ക് അവളെ ഉപദേശിക്കാൻ കഴിയൂ. പറയാനുള്ളത് ഞാൻ ആദ്യമേ അവളോട് പറഞ്ഞിട്ടുണ്ട്. വളരെ അഭിമാനം തോന്നുന്ന നിമിഷമാണ് ഇതെന്നും തരാം പറഞ്ഞു. തുടക്കം എന്ന ചിത്രത്തിലൂടെ മകൾ സിനിമലോകത്തേക്ക് കാലെടുത്ത് വെക്കുകയാണ്. എനിക്ക് വർഷങ്ങൾക്ക് മുന്നേയുള്ള ഒരു ഫ്ലാഷ് ബാക്ക് സീനാണ് ഇപ്പോൾ ഓർമ വരുന്നത്. അപ്പുവും മായയും വളരെ ചെറുതായിരിക്കുമ്പോൾ വീട്ടിൽ ഒരു ഹോം ഫിലിം ചെയ്തിരുന്നു. അതിൽ അപ്പു സംവിധായകനും നടനുമാണ് വേഷമിടുക.

മായ മെയിൻ ക്യാരക്ടർ ചെയ്യും. ഞാൻ ക്യാമറയുടെ പിന്നിൽ ആയിരുന്നു. അന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല എന്റെ രണ്ടു പിള്ളേരും സിനിമയിലേക്ക് എത്തുമെന്ന്. ചേട്ടന് ദാദ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചു അപ്പുവിന്റെ ഡീയസ് ഈറെ റീലീസ് ആണ് അതിനാൽ ഈ വര്‍ഷം പ്രിയപ്പെട്ടതാണ് എന്ന് സുചിത്ര പറഞ്ഞു. ജൂഡ് രണ്ട് കഥകൾ കൊണ്ട് വന്നിരുന്നു. അത് നമുക്ക് വർക്ക് ആയില്ല. പിന്നെ തുടക്കം സിനിമ കൊണ്ട് വന്നപ്പോൾ എനിക്ക് ഇഷ്ടമായി. ആന്റണിയോട് ഈ കാര്യം പറഞ്ഞു. തുടക്കം സിനിമയിലെ അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും വിജയം ആശംസിക്കുന്നു,എന്നും സുചിത്ര മോഹൻലാൽ പറഞ്ഞു. Vismaya Mohanlal New Movie
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




