Kerala State Film Awards 2025 : 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുത്തു. രാഹുൽ സതാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് താരത്തിന് അവാർഡ് ലഭിച്ചത്. ചിത്രത്തിലെ അഭിനയത്തിന് സിദാർഥ് ഭരതന് മികച്ച സ്വഭാവ നടനുള്ള പുരസ്ക്കാരവും ലഭിച്ചു. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.’പുരസ്കാരത്തിന് അര്‍ഹരായവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ ആശംസകൾ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്നേഹം’ എന്ന് കുറിച്ചുകൊണ്ട് മോഹന്‍ലാല്‍ മമ്മൂട്ടിക്ക് പ്രത്യേക അഭിനന്ദനങ്ങളും അറിയിച്ചു. മികച്ച നടിക്കുള്ള പുരസ്കാരം കരസ്തമാക്കിയ ഷംല ഹംസയെയും മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കിയ ചിദംബരത്തെയും മോഹന്‍ലാല്‍ പ്രത്യേകം അഭിനന്ദിച്ചു. ഒപ്പം പത്ത് പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ മഞ്ഞുമ്മല്‍ ബോയ്സ് ടീമിനും ആസിഫ് അലിക്കും ടൊവിനോ തോമസിനും ജോതിര്മയിക്കിം ദര്‍ശന രാജേന്ദ്രനും മോഹന്‍ലാല്‍ അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്കാരമാണിത്.

ഇച്ചാക്കക്ക് ആശംസകളുമായി ലാലേട്ടൻ.
പുരസ്കാരത്തിന് ശേഷം മമ്മൂട്ടി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞ നര്‍മം നിറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. കളങ്കാവല്‍ റിലീസ് ചെയുകയാണല്ലോ അപ്പോൾ അടുത്ത വര്‍ഷവും അവാര്‍ഡ് തൂക്കുമോ എന്ന ചോദ്യമുയർന്നിരുന്നു. തൂക്കാന്‍ ഇതെന്താ കട്ടിയോ എന്നായിരുന്നു മമ്മൂട്ടിയുടെ ഉത്തരം. ഒപ്പം അവാര്‍ഡ് നേടിയ മറ്റുള്ളവരെയും മമ്മൂട്ടി അഭിനന്ദിച്ചു. പുതിയ തലമുറയാണ് അവാര്‍ഡ് മുഴുവന്‍ കൊണ്ടുപോയിരിക്കുന്നത് എന്ന് ഒരു മാധ്യമപ്രവര്ത്തൻ ചോദിച്ചപ്പോൾ ‘ഞാന്‍ എന്താ പഴയതാണോ’ എന്നും മമ്മൂട്ടി തമാശരൂപേണ പറഞ്ഞു.

‘അവാര്‍ഡ് പ്രതീഷിച്ചിട്ടല്ല ഓരോ വേഷവും ചെയ്യുന്നത്. അതെല്ലാം സംഭവിക്കുന്നതാണ്. ഇതൊരു യാത്രയല്ലേ കൂടെ ഉണ്ടായിരുന്ന എല്ലാവര്ക്കും നന്ദി’ എന്ന് തരാം പറഞ്ഞു. ഭ്രമയുഗത്തില്‍ കൊടുമണ്‍ പോറ്റിയായും ചാത്തനായും ആണ് മമ്മൂട്ടി എത്തിയത്. വലിയ സ്വീകാര്യതയായിരുന്നു മമ്മൂട്ടിയുടെ വേഷത്തിന് ലഭിച്ചത്. ബ്ളാക്ക് ആൻഡ് വൈറ്റ് ആയാണ് ചിത്രം എത്തിയത്. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു. തൃശൂര്‍ രാമനിലയത്തില്‍ വെച്ച് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനങ്ങള്‍ നടത്തിയത്. Kerala State Film Awards 2025
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




