Antony Pepe New Movie Thottam

ആന്റണി വർഗീസ് പെപ്പെ കീർത്തി സുരേഷ് എന്നിവർ ഒന്നിക്കുന്നു; ദൃശ്യവിരുന്നുമായി തോട്ടം..!! | Antony Pepe New Movie Thottam

Antony Pepe New Movie Thottam : ആന്റണി വർഗീസ് പെപ്പെ നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ, ടൈറ്റിൽ പോസ്റ്റർ എന്നിവ പുറത്തുവിട്ടു. ‘തോട്ടം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഋഷി ശിവകുമാർ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആന്റണി വർഗീസ് പെപ്പെ കീർത്തി സുരേഷ് എന്നിവർ ഒന്നിക്കുന്നു ഫസ്റ്റ് പേജ് എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ്, മാർഗ എന്റെർറ്റൈനെർസ് എന്നിവയുടെ ബാനറിൽ മോനു […]

Antony Pepe New Movie Thottam : ആന്റണി വർഗീസ് പെപ്പെ നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ, ടൈറ്റിൽ പോസ്റ്റർ എന്നിവ പുറത്തുവിട്ടു. ‘തോട്ടം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഋഷി ശിവകുമാർ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

ആന്റണി വർഗീസ് പെപ്പെ കീർത്തി സുരേഷ് എന്നിവർ ഒന്നിക്കുന്നു

ഫസ്റ്റ് പേജ് എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ്, മാർഗ എന്റെർറ്റൈനെർസ് എന്നിവയുടെ ബാനറിൽ മോനു പഴേടത്ത്, എ വി അനൂപ്, നോവൽ വിന്ധ്യൻ, സിമി രാജീവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ആക്ഷൻ അഡ്വെഞ്ചർ ഡ്രാമ ജോണറിലാണ് തോട്ടം എത്തുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. ഏറെ പുതുമകളോടെ പുത്തൻ ദൃശ്യ വിരുന്നായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രൊജക്റ്റ് സൈനിങ്‌ വീഡിയോ നേരത്തെ പുറത്തു വന്നിരുന്നു.

ദൃശ്യവിരുന്നുമായി തോട്ടം..

മില്യൺ വ്യൂസ് ആണ് വീഡിയോക്ക് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്. പ്രേക്ഷകരെ ഞെട്ടിക്കുന്ന അനുഭവമായിരിക്കും തോട്ടം നൽകുക എന്നാണ് വ്യക്തമാകുന്നത്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയെന്താനാൽ ദ ഷാഡോസ് സ്‌ട്രെയ്‌സ്, ദ നൈറ്റ് കംസ് ഫോർ അസ്, ഹെഡ്ഷോട്ട് തുടങ്ങിയ അന്താരാഷ്ട്ര ത്രില്ലർ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയ മുഹമ്മദ് ഇർഫാൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കുന്നത്.

അനിമൽ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ദേശീയ അവാർഡ് ജേതാവായി മാറിയ സംഗീത സംവിധായകൻ ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. രാജാറാണി, കത്തി, തെരി തുടങ്ങിയ ചിത്രങ്ങളിൽ ക്യാമറാമാൻ ആയി പ്രവർത്തിച്ച ജോർജ് സി. വില്യംസ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ചമൻ ചാക്കോ ആണ്ചിത്രത്തിന്റെ എഡിറ്റർ. 2026 തുടക്കത്തോടെ തോട്ടത്തിന്റെ ചിത്രീകരണം ആരംഭിക്കും. Antony Pepe New Movie Thottam