vrusshabha release date announced

അടുത്ത സൂപ്പർഹിറ്റ് ആകാൻ വൃഷഭ വരുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു..!! | vrusshabha release date announced

vrusshabha release date announced : മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് വൃഷഭ. ഈ വർഷത്തെ അടുത്ത സൂപ്പർഹിറ്റാകും എന്ന് പ്രതീക്ഷിക്കുന്ന അടുത്ത ചിത്രം കൂടിയാണിത്. ഇതുവരെ വന്ന സിനിമയുടെ അപ്ഡേറ്റുകൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. റിലീസ് തിയതി പ്രഖ്യാപിക്കുകയും എന്നാൽ മാറ്റിവക്കുകയും ചെയ്തിരുന്നു. ഇപ്പോളിതാ ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് തീയതിയുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. അടുത്ത സൂപ്പർഹിറ്റ് ആകാൻ വൃഷഭ വരുന്നു സിനിമയുടെ റിലീസ് തീയതിയെ സംബന്ധിച്ച എല്ലാ ആശങ്കകൾക്കും […]

vrusshabha release date announced : മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് വൃഷഭ. ഈ വർഷത്തെ അടുത്ത സൂപ്പർഹിറ്റാകും എന്ന് പ്രതീക്ഷിക്കുന്ന അടുത്ത ചിത്രം കൂടിയാണിത്. ഇതുവരെ വന്ന സിനിമയുടെ അപ്ഡേറ്റുകൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. റിലീസ് തിയതി പ്രഖ്യാപിക്കുകയും എന്നാൽ മാറ്റിവക്കുകയും ചെയ്തിരുന്നു. ഇപ്പോളിതാ ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് തീയതിയുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

അടുത്ത സൂപ്പർഹിറ്റ് ആകാൻ വൃഷഭ വരുന്നു

സിനിമയുടെ റിലീസ് തീയതിയെ സംബന്ധിച്ച എല്ലാ ആശങ്കകൾക്കും പരിഹാരമായിരിക്കുകയാണ്. ചിത്രം ആഗോള തലത്തിൽ ഡിസംബർ 25 ന് പുറത്തിറങ്ങും. നേരത്തെ നവംബർ ആറിന് സിനിമ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരുന്നത്. സിനിമയുടെ റിലീസ് തീയതി നിരവധി തവണ മാറ്റിവച്ചിരുന്നു. മോഹൻലാലിനെ നായകനാക്കി നന്ദകിഷോർ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് വൃഷഭ. ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രമായ വൃഷഭ മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങുന്നത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റിയെത്തും.

റിലീസ് തിയതി പ്രഖ്യാപിച്ചു.

ഏകദേശം 200 കോടി രൂപ ബജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷനും, പുരാണവും, വികാരങ്ങളും സമന്വയിപ്പിച്ച ഒരു ദൃശ്യവിരുന്നായിരിക്കും വൃഷഭ പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് സൂചന. നന്ദകിഷോർ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹിറ്റുകൾ മാത്രം സമ്മാനിക്കുന്ന 2025 ൽ മോഹൻലാലിൻറെ അടുത്ത വിജയമാകുമോ വൃഷഭ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിലൊന്നായി ‘വൃഷഭ’ മാറുമെന്നാണ് പ്രതീക്ഷ.

ഇതിഹാസ കഥാപാത്രമായി മോഹൻലാൽ എത്തുന്ന ചിത്രത്തിനായി മലയാള സിനിമലോകം മാത്രമല്ല, ഇന്ത്യൻ സിനിമലോകം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുകയാണ്. ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇമോഷന്‍സിനും വിഎഫ്എക്സിനും ഒരുപോലെ പ്രാധാന്യം ഉണ്ടാകും എന്നാണ് റിപ്പോർട്ട്. vrusshabha release date announced