Pranav Mohanlal Dies Irae Collection Report : ഭൂതകാലം, ഭ്രമയുഗം എന്നി ചിത്രങ്ങൾക്ക് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഡീയസ് ഈറെ. ചിത്രം തീയേറ്ററുകളിൽ ഇന്നും മുന്നേറുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും മിക്ക തിയേറ്ററുകളിലും വമ്പൻ തിരക്കാണ് കാണുന്നത്. ചിത്രത്തിന്റെ കളക്ഷനും വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ കളക്ഷൻ 50 കോടി കടന്നിരുന്നു. ചിത്രം ഉടൻ തന്നെ 100 കോടി ക്ലബ്ബിലേക്ക് ഇടം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ ഇപ്പോൾ.

മലയാള മനസ്സിൽ ഭീതി പടർത്തി ഡീയസ് ഈറെ
ഇതുവരെയുള്ള കണക്കുകൾ പ്രകാരം 70 കോടിയിലധികം ചിത്രം ആഗോളതലത്തിൽ നേടി എന്നാണ് റിപ്പോർട്ട്. A സർട്ടിഫിക്കറ്റ് ഹൊറർ സിനിമയ്ക്ക് 10 ദിവസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇന്ത്യയ്ക്ക് അകത്തും പുറത്തും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ കളക്ഷനിൽ മുന്നോട്ട് പോയാൽ ഉടൻ തന്നെ ചിത്രം 100 കോടി നേടുമെന്നാണ് പ്രവചനം. ഈ വർഷം തുടരെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച മോഹൻലാലിന്റെ മൂന്ന് ചിത്രങ്ങൾ 50 കോടിയിലധികം കളക്ഷൻ നേടിയിരുന്നു.

രാഹുൽ സദാശിവൻ ചിത്രം 100 കോടിയിലേക്ക്..
മലയാളത്തിൽ ഈ അപൂർവ്വ നേട്ടം കൈവരിച്ച നടൻ മോഹൻലാൽ ആയിരുന്നു. ഇപ്പോഴിതാ അതേ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രണവ് മോഹൻലാൾ. ‘ക്രോധത്തിന്റെ ദിനം’ എന്ന അര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

പ്രേക്ഷകരെ ഒരു ഭയത്തിന്റെ മുൾമുനയിൽ നിർത്താൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഷെയിൻ നിഗവും രേവതിയും പ്രധാനവേഷത്തിലെത്തിയ ഭൂതകാലം, മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം നേടിക്കൊടുത്ത ഭ്രമയുഗം എന്നീ ചിത്രങ്ങൾ പോലെ തന്നെ ഹോർറോർ ജോണറിലാണ് ചിത്രം ഒരുക്കിയത്. പ്രണവിനുവേണ്ടി എഴുതിയ സിനിമയായിരുന്നു ഡീയസ് ഈറെ എന്നും കഥാപാത്രത്തിന്റെ സൂക്ഷ്മഭാവങ്ങൾപോലും ശക്തമായി അവതരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട് എന്നും സംവിധായകൻ പറഞ്ഞിരുന്നു. പ്രേക്ഷകർക്കിടയിലും ഇതേ അഭിപ്രായം തന്നെയാണ്. Pranav Mohanlal Dies Irae Collection Report
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




