Dulquer Salmaan New Movie Kaantha

കാന്തയുടെ വിശേഷങ്ങളുമായി ദുൽഖർ സൽമാൻ; ഒപ്പം പ്രേക്ഷകരുടെ പ്രിയ താരം റാണ ദഗുബട്ടി..!! | Dulquer Salmaan New Movie Kaantha

Dulquer Salmaan New Movie Kaantha : 2014 ൽ അഞ്ജലി മേനോന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ബാംഗ്ലൂർ ഡേയ്സ്. ചിത്രം വലിയ ഹിറ്റ് ആയിരുന്നു. സിനിമ തമിഴിലേക്ക് റീമേക്ക് ചെയുകയും ചെയ്തിരുന്നു. ഇപ്പോളിതാ ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവെക്കുകയാണ് റാണ ദഗുബതി. തങ്ങൾ പടം റീ മെയ്ക്ക് ചെയ്തു നശിപ്പിച്ചുവെന്നാണ് തരാം പറയുന്നത്. മലയാളത്തിൽ നസ്രിയ, ദുൽഖർ, നിവിൻ പോളി, ഫഹദ് ഫാസിൽ, പാർവതി തിരുവോത്ത് എന്നിവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയിരുന്നത്. കാന്തയുടെ വിശേഷങ്ങളുമായി ദുൽഖർ […]

Dulquer Salmaan New Movie Kaantha : 2014 ൽ അഞ്ജലി മേനോന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ബാംഗ്ലൂർ ഡേയ്സ്. ചിത്രം വലിയ ഹിറ്റ് ആയിരുന്നു. സിനിമ തമിഴിലേക്ക് റീമേക്ക് ചെയുകയും ചെയ്തിരുന്നു. ഇപ്പോളിതാ ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവെക്കുകയാണ് റാണ ദഗുബതി. തങ്ങൾ പടം റീ മെയ്ക്ക് ചെയ്തു നശിപ്പിച്ചുവെന്നാണ് തരാം പറയുന്നത്. മലയാളത്തിൽ നസ്രിയ, ദുൽഖർ, നിവിൻ പോളി, ഫഹദ് ഫാസിൽ, പാർവതി തിരുവോത്ത് എന്നിവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയിരുന്നത്.

കാന്തയുടെ വിശേഷങ്ങളുമായി ദുൽഖർ സൽമാൻ

തമിഴ് പതിപ്പിൽ ആര്യ, ബോബി സിംഹ, റാണ ദഗുബട്ടി, പാർവതി തിരുവോത്ത്, ലക്ഷ്മി റായ് എന്നിവരായിരുന്നു അഭിനയിച്ചത്. ഇരു സിനിമയിലെയും അഭിനേതാക്കളെ തമ്മിൽ താരതമ്യം ചെയ്ത് സംസാരിക്കുന്ന കാര്യമാണ് തരാം പറഞ്ഞത്. തമിഴിൽ ‘നമ്മളെ കണ്ടാൽ റിട്ടയർ ജീവിതം നയിക്കുന്ന മധ്യവയസ്‌ക്കരെ പോലെയുണ്ടെന്ന്’ പറഞ് നടൻ ആര്യ കളിയാക്കാറുണ്ടെന്ന് റാണ പറഞ്ഞു. കാന്ത സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് താരം പറഞ്ഞത്.

ഒപ്പം പ്രേക്ഷകരുടെ പ്രിയ താരം റാണ ദഗുബട്ടി.

‘ഞാനും ദുൽഖറും സ്‌കൂൾമേറ്റ്സ് ആണ്, ദുൽഖർ അഭിനയിച്ചതിൽ എനിക്ക് വളരെ ഇഷ്ടം തോന്നിയത് ബാംഗ്ലൂർ ഡേയ്സിലെ കഥാപാത്രത്തോടാണ് എന്നും താരം പറയുന്നു. അതേസമയം, ഇരുവരുടെയുമായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് കാന്ത. സെൽവമണി സെൽവരാജ് ആണ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

സിനിമ നവംബർ 14 ന് ആഗോള റിലീസ് ചെയ്യും. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ഇത്. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന അടുത്ത ചിത്രം കൂടിയാണ് ‘കാന്ത’. Dulquer Salmaan New Movie Kaantha