Dies Irae Ott Release Date

ഡീയസ് ഈറെ ഓടിടിയിലേക്ക്; സ്ട്രീമിങ് തിയ്യതി പുറത്തുവിട്ട് അണിയറപ്രവർത്തകർ..!! | Dies Irae Ott Release Date

Dies Irae Ott Release Date : പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഡീയസ് ഈറെ പ്രേക്ഷക പിന്തുണയോടെ വീണ്ടും മുന്നേറികൊണ്ടിരിക്കുകയാണ്. നിലവിൽ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്നും വെത്യസ്തമായ ഒരു കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് ഒരു മാസത്തിനോടുക്കുമ്പോഴും തിയേറ്ററിൽ ആളെ കയറ്റാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത. ഡീയസ് ഈറെ ഓടിടിയിലേക്ക് ഇപ്പോഴിതാ സിനിമയുടെ ഒടിടി സ്ട്രീമിങ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഡിസംബർ 5 ന് ചിത്രം ഒടിടി റിലീസ് […]

Dies Irae Ott Release Date : പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഡീയസ് ഈറെ പ്രേക്ഷക പിന്തുണയോടെ വീണ്ടും മുന്നേറികൊണ്ടിരിക്കുകയാണ്. നിലവിൽ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്നും വെത്യസ്തമായ ഒരു കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് ഒരു മാസത്തിനോടുക്കുമ്പോഴും തിയേറ്ററിൽ ആളെ കയറ്റാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത.

ഡീയസ് ഈറെ ഓടിടിയിലേക്ക്

ഇപ്പോഴിതാ സിനിമയുടെ ഒടിടി സ്ട്രീമിങ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഡിസംബർ 5 ന് ചിത്രം ഒടിടി റിലീസ് ചെയ്യും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീമിങ് ആരംഭിക്കുന്നത്. ക്രിസ്തുമസ് ഒടിടിയിൽ ഡീയസ് ഈറെ ആഘോഷമാക്കും എന്നാണ് ആരാധകർ പറയുന്നത്. അതെ സമയം ചിത്രം 100 കോടി ക്ലബ്ബിലേക്ക് ഇടം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. കഴിഞ്ഞ ദിവസം ഡീയസ് ഈറെ 50 കോടിയിലധികം രൂപ നേടിയിരുന്നു.

സ്ട്രീമിങ് തിയ്യതി പുറത്തുവിട്ട് അണിയറപ്രവർത്തകർ.

ഇതുവരെയുള്ള കണക്കുകൾ പ്രകാരം 70 കോടിയിലധികം രൂപ ചിത്രം ആഗോളതലത്തിൽ നേടിയിരുന്നു. ഒരു A സർട്ടിഫിക്കറ്റ് ലഭിച്ച ഹൊറർ സിനിമയ്ക്ക് 10 ദിവസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ്. ഈ കളക്ഷനിൽ മുന്നോട്ട് പോകുകയാണെങ്കിൽ ചിത്രം ഉടൻ തന്നെ 100 കോടി നേടുമെന്നാണ് പ്രവചനം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.

ശേഷം പ്രിഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനിൽ പ്രണവ് ചെറിയ വേഷം ചെയ്തിരുന്നു. എബ്രഹാം ഖുറേഷി എന്ന മോഹൻലാലിൻറെ ചെറുപ്പകാലം ആണ് താരം അവതരിപ്പിച്ചത്. അതെ സമയം മോഹൻലാലിന്റെ മൂന്ന് ചിത്രങ്ങളും 50 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. ഈ വർഷം തുടരെ സൂപ്പർഹിറ്റുകൾ സമ്മാനിച്ചതായിരുന്നു അദ്ദേഹം. അങ്ങനെ മലയാള സിനിമയിൽ ഈ അപൂർവ്വ നേട്ടം കൈവരിച്ച നടൻ മോഹൻലാൽ ആയി മാറിയിരുന്നു. ഇപ്പോഴിതാ അതേ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രണവ് മോഹൻലാലും. Dies Irae Ott Release Date