Marco Movie

ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ചിത്രങ്ങളിൽ ആ മലയാള ചിത്രം; വീണ്ടും ശ്രദ്ദേയമായി ഉണ്ണിമുകുന്ദൻ സിനിമ..!! | Marco Movie

Marco Movie : നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഈ വർഷത്തെ സിനിമകളിൽ ഏറ്റവും ചർച്ചയായ ചിത്രമാണ് ഉണ്ണിമുകുന്ദൻ നായകനായി എത്തിയ മാർകോ. ഹസീഫ് അഡീനി സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. മലയാളത്തിനു പുറമെ ഇതര ഭാഷകളിലും മികച്ച സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. ഇപ്പോളിതാ ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് പുറത്തു വരുന്നത്. ഈ വർഷം ഇന്‍റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനിന്റെ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു […]

Marco Movie : നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഈ വർഷത്തെ സിനിമകളിൽ ഏറ്റവും ചർച്ചയായ ചിത്രമാണ് ഉണ്ണിമുകുന്ദൻ നായകനായി എത്തിയ മാർകോ. ഹസീഫ് അഡീനി സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. മലയാളത്തിനു പുറമെ ഇതര ഭാഷകളിലും മികച്ച സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. ഇപ്പോളിതാ ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് പുറത്തു വരുന്നത്. ഈ വർഷം ഇന്‍റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനിന്റെ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു വന്നിരിക്കുകയാണ്.

ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ചിത്രങ്ങളിൽ ആ മലയാള ചിത്രം

പത്ത് ചിത്രങ്ങളുടെ പേര് അടങ്ങിയ പട്ടികയിൽ ഉൾപെട്ടിരിക്കുകയാണ് ഉണ്ണിമുകുന്ദൻ ചിത്രം മാർകോ. പട്ടികയിലെ ഒരേയൊരു മലയാള സിനിമ മാത്രമാണുള്ളത്. ഈ വർഷത്തെ 300 കോടി ക്ലബ്ബിലെത്തിയ ലോകയോ, എമ്പുരാനോ ഒന്നും അല്ല എന്നതാണ് ഏറെ ശ്രദ്ദേയം. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് മാർക്കോ. മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ടാഗ് ലൈനോടെയാണ് സിനിമ പുറത്തിറങ്ങിയത്.

വീണ്ടും ശ്രദ്ദേയമായി ഉണ്ണിമുകുന്ദൻ സിനിമ

5 ഭാഷകളിലായാണ് ചിത്രം റിലീസിനൊരുക്കിയത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്. സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്ന ചിത്രം ഇതിനകം ഏവരുടെയും ശ്രദ്ധ നേടിയിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരുന്നു മാർകോ. ആവേശകരമായ പ്രതികരണമാണ് ചിത്രത്തിന് എല്ലാ ഭാഷകളിലും ലഭിച്ചത്. സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങി ഒട്ടേറെ ബോളിവുഡ് താരങ്ങളും ഇതിൽ ഭാഗമായിരുന്നു.

മാർക്കോയ്ക്ക് പുറമേ ഗൂഗിളിന്റെ ലിസ്റ്റിൽ ഇടം നേടിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് ബോളിവുഡ് ചിത്രം സയ്യാരയാണ്. കാന്താര രണ്ടാം സ്ഥാനത്തും കൂലി മൂന്നാം സ്ഥാനത്തും എത്തി. വാര്‍ 2 , സോനം തേരി കസം എന്നിവയാണ് മറ്റു ചിത്രങ്ങൾ. മാർക്കോ ആറാം സ്ഥാനത്താണ്. ഹൗസ്‌ഫുള്‍ 5 , ഗെയിം ചേഞ്ചര്‍, മിസിസ്, മഹാവതാര്‍ നരസിംഹ എന്നിവയാണ് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റു ചിത്രങ്ങൾ. Marco Movie