parasakthi box office collection

ബോക്സ് ഓഫീസിൽ കളക്ഷനിൽ മുന്നേറി ശിവകാർത്തികേയൻ ചിത്രം; തീയേറ്ററുകളിൽ പരാശക്തി തരംഗം..!! | parasakthi box office collection

parasakthi box office collection : ശിവ കാർത്തികേയനെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത പരാശക്തി തിയേറ്ററിൽ മുന്നേറികൊണ്ടിരിക്കുകയാണ്. ആക്ഷൻ ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഒറ്റ ദിവസം കൊണ്ട് പരാശക്തി ബോക്സ് ഓഫീസിൽ 27 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. കളക്ഷൻ റിപ്പോർട്ട് ആണ് ഓപ്പോൾ ശ്രദ്ദേയമാകുന്നത്. ബോക്സ് ഓഫീസിൽ കളക്ഷനിൽ മുന്നേറി ശിവകാർത്തികേയൻ ചിത്രം വിജയ് ചിത്രം ജനനായകനും പരാശക്തിയും ഒന്നിച്ചായിരുന്നു തിയേറ്ററിൽ എത്തേണ്ടിയിരുന്നത്. […]

parasakthi box office collection : ശിവ കാർത്തികേയനെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത പരാശക്തി തിയേറ്ററിൽ മുന്നേറികൊണ്ടിരിക്കുകയാണ്. ആക്ഷൻ ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഒറ്റ ദിവസം കൊണ്ട് പരാശക്തി ബോക്സ് ഓഫീസിൽ 27 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. കളക്ഷൻ റിപ്പോർട്ട് ആണ് ഓപ്പോൾ ശ്രദ്ദേയമാകുന്നത്.

ബോക്സ് ഓഫീസിൽ കളക്ഷനിൽ മുന്നേറി ശിവകാർത്തികേയൻ ചിത്രം

വിജയ് ചിത്രം ജനനായകനും പരാശക്തിയും ഒന്നിച്ചായിരുന്നു തിയേറ്ററിൽ എത്തേണ്ടിയിരുന്നത്. സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ റിലീസ് നടന്നില്ല. വലിയ വിവാദമാണ് ഇപ്പോ സൃഷ്ടിച്ചിരിക്കുന്നത്. ജനനായകനും പരാശക്തിയും ഒരുമിച്ച് തിയേറ്ററുകളിലെത്തണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് ശിവകാർത്തികേയൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഒപ്പം എത്തിയിരുന്നെങ്കിൽ ചിലപ്പോൾ പരാശക്തിയ്ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയേനെ എന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്.

തീയേറ്ററുകളിൽ പരാശക്തി തരംഗം

ഹിന്ദി ഭാഷ അടിച്ചേല്പിക്കുന്നതിനെതിരെ തമിഴ് നാട്ടിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ബേസിൽ ജോസഫും അഭിനയിക്കുന്നുണ്ട്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശ്രീലീലയാണ് നായകിയായി എത്തുന്നത്. വിജയ് ചിത്രം ജനനായകനുമായിട്ടായിരുന്നു സിനിമയുടെ ക്ലാഷ് തീരുമാനിച്ചിരുന്നത്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയാണ് പരാശക്തി.

ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍ മുടക്കിലാണ് സിനിമ ഒരുങ്ങിയത്. 52 കോടി രൂപ കൊടുത്താണ് സീ 5 റൈറ്റ് നേടിയിരിക്കുന്നത്. സിനിമയുടെ ഓഡിയോ, സാറ്റ്ലൈറ്റ് അവകാശങ്ങൾ നേരത്തെ തന്നെ വിറ്റു പോയിരുന്നു. 50 കോടിയ്ക്കാണ് വിറ്റതെന്നായിരുന്നു റിപ്പോർട്ടുകൾ.parasakthi box office collection