പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഇന്ദ്രൻസ്. അഭിനയം കൊണ്ടും നിഷ്കളങ്കത കൊണ്ടും ഇന്നും മലയാളികളുടെ മനസ്സിൽ താരത്തിന് പ്രത്യേക സ്ഥാനമാണ്. സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ താരം എഴുതിയിരുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചായിരുന്നു താരം പരീക്ഷ എഴുതിയത്. നടൻ പരീക്ഷയില്‍ വിജയിച്ചിരിക്കുകയാണ്. മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അറുപത്തിയെട്ടാം വയസിലാണ് താരം ഏഴാം ക്ലാസ് പരീക്ഷ എഴുതി വിജയിച്ചത്. (Indrans passed exam)
പത്താംക്ലാസ് തുല്യത നേടുക എന്നതായിരുന്നു ഇന്ദ്രൻസിന്റെ ലക്ഷ്യം. എന്നാൽ സാക്ഷരതാമിഷന്റെ ചട്ടപ്രകാരം ഏഴാംക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ. തുടർപഠനത്തിന് താത്പര്യം പ്രകടിപ്പിച്ചതും പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും നവകേരളസദസ്സിന്റെ ചടങ്ങിൽ പങ്കെടുക്കവേയാണ്. നാലാംക്ലാസുവരെ പഠിച്ചതിന്റെ ഓർമയെ തനിക്കൊള്ളൂ എന്നും താരം പറഞ്ഞിരുന്നു. ഇന്ദ്രൻസിനും ഒപ്പം വിജയിച്ച 1483 പേർക്കും അഭിനന്ദനങ്ങൾ എന്ന് മന്ത്രി കുറിച്ചു.
സ്‍കൂളില്‍ പോകാന്‍ പുസ്‍തകവും വസ്ത്രവും ഇല്ലത്ത അവസ്ഥയിലാണ് സ്‍കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി തയ്യല്‍ ജോലിയിലേക്ക് എത്തിയത് എന്ന് ഇന്ദ്രന്‍സ് പറഞ്ഞിരുന്നു. എന്നാല്‍ വായന ശീലം മുറുകെ പിടിച്ചതുകൊണ്ട് കുറേ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിചെന്നും ഇത് ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയെന്നും ഇന്ദ്രൻസ് പറഞ്ഞിരുന്നു. അഭിനയത്തിൽ മാത്രമല്ല പഠനത്തിലും മിടുക്കനാണെന്ന് തെളിയിച്ചിരിക്കുകയാണ്.
ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് താരത്തിന് ആ വര്ഷം ലഭിച്ചിരുന്നു. വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരവും അദ്ദേഹം നേടിയിരുന്നു. ഹോം എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡിന് പ്രത്യേക പരാമര്‍ശം അദ്ദേഹത്തിന് ലഭിച്ചിരുന്നു. പ്രേക്ഷകരുടെ മനം കവർന്ന പ്രകടനമായിരുന്നു ഹോമിൽ ഇന്ദ്രൻസിന്റേത്. Indrans facebook
Read also: എന്നോളം എന്നിൽ പതിഞ്ഞ ഓർമ്മകൾ, ചിത്രങ്ങൾ പങ്കുവച്ച് നടി ആൻ അഗസ്റ്റിൻ